ഹജ്ജ്: ഇന്ന് നാലു വിമാനങ്ങള്‍; 848 വനിതകള്‍ മക്കയിലേക്ക്; കരിപ്പൂരില്‍നിന്നുള്ള മൂന്നു വിമാനങ്ങളില്‍ 145 പേര്‍ വീതം
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് ശനിയാഴ്ച നാലു വിമാനങ്ങളിലായി 848 വനിതകള്‍ മക്കയിലേക്കു പുറപ്പെടും. കരിപ്പൂരില്‍നിന്നുള്ള മൂന്നു വിമാനങ്ങളില്‍ 145 പേര്‍ വീതവും കൊച്ചിയില്‍നിന്ന് 413 പേരുമാണ് യാത്രയാകുക. കരിപ്പൂരില്‍നിന്ന് പുലര്‍ച്ചെ 4.20-നും രാവിലെ 8.25-നും വിമാനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് വൈകീട്ട് 6.25-നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടും. കൊച്ചിയില്‍നിന്ന് രാവിലെ 11.30-ന് സൗദി എയര്‍ലൈന്‍സാണ് ഹജ്ജ് സര്‍വീസ് നടത്തുക.
വെള്ളിയാഴ്ച കരിപ്പൂരില്‍നിന്ന് പുലര്‍ച്ചെ 4.20, രാവിലെ 9.35, വൈകീട്ട് 6.35 എന്നീ സമയങ്ങളില്‍ വിമാനങ്ങള്‍ വനിതാ തീര്‍ഥാടകര്‍ക്കായി സര്‍വീസ് നടത്തി. കൊച്ചിയില്‍നിന്ന് വെള്ളിയാഴ്ച 11.32-ന് പുറപ്പെട്ട വിമാനത്തില്‍ 215 പുരുഷന്‍മാരും 198 സ്ത്രീകളും യാത്രയായി. കണ്ണൂരില്‍നിന്ന് ശനിയാഴ്ച സര്‍വീസുകളില്ല. ഞായറാഴ്ച പുലര്‍ച്ചെ 1.45-നാണ് അടുത്ത ഹജ്ജ് സര്‍വീസ്.
നാളെ കരിപ്പൂരില്‍നിന്ന് രാവിലെ ഒന്‍പതിനും വൈകീട്ട് 6.35-നും വിമാനം പുറപ്പെടും. കൊച്ചിയില്‍നിന്ന് ഞായറാഴ്ച സര്‍വീസില്ല. ലക്ഷദ്വീപില്‍നിന്നുള്ള 164 തീര്‍ഥാടകര്‍ തിങ്കളാഴ്ച കൊച്ചിയില്‍നിന്നു പുറപ്പെടും. ഇവര്‍ കഴിഞ്ഞ ദിവസംതന്നെ കപ്പല്‍ മുഖേന കൊച്ചിയില്‍ എത്തിയിട്ടുണ്ട്.