Fincat

കേരളത്തിൽ മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിൽ; വാർത്ത റിപ്പോർട്ട് ചെയ്തതിൽ എന്ത് ക്രൈം എന്ന് വി.ഡി സതീശൻ

കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് എതിരെ കേസ് എടുക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിൽ കേരളത്തിൽ നടക്കുന്നു. നേരത്തേ ദേശീയ തലത്തിൽ സംഘപരിവാർ ചെയ്തിരുന്നത് ഇതാണ്. വാർത്ത റിപ്പോർട്ട് ചെയ്തതിൽ എന്താണ് ക്രൈം. അതൊരു ജോലിയല്ലേ എന്ന് അദ്ദേഹം ചോദിച്ചു.

പരീക്ഷ എഴുതാതെ പാസായത് ഞെട്ടിക്കുന്ന വാർത്തയാണ്. കൂടാതെ, കൊല്ലത്ത് കെഎംഎംഎല്ലിൽ പിൻവാതിൽ നിയമനം നടന്നു എന്ന വാർത്ത നൽകിയതിനും കേസ് എടുത്തു. വാർത്ത പുറത്ത് പോയത് അന്വേഷിക്കാൻ പൊലീസ് രംഗത്ത്. ഇതാണോ പൊലീസിൻ്റെ ജോലിയൊന്നും അദ്ദേഹം ചോദ്യമുയർത്തി. തുടർച്ചയായി പൊലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വശത്താക്കാൻ നോക്കുന്നു. ആരും എതിരെ ശബ്ദിക്കരുത് എന്നതാണ് സർക്കാർ നിലപാടെന്ന് സതീശൻ പറഞ്ഞു.

കേരളത്തിലെ പൊലീസിനെ നിശ്ചിതമായി വിമർശിച്ച സതീശൻ കേരളത്തിലെ പോലീസ് ലോക്കപ്പിലാണ് എന്ന് ആരോപിച്ചു. കാട്ടാക്കട, മഹാരാജാസ് സംഭവങ്ങളിൽ ഇതുവരെ അറസ്റ്റ് ഇല്ല. കൈകാലുകൾ വരിഞ്ഞു കെട്ടപ്പെട്ട നിലയിലാണ്. പൊലീസ് ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ അടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത് എന്നും അദ്ദേഹം പ്രസ്താവിച്ചു.

2nd paragraph

മോൻസൺ വിഷയത്തിൽ പ്രതികരിച്ച സതീശൻ കെ. സുധാകരനെതിരെ ഉള്ളത് കെട്ടിച്ചമച്ച കേസാണ് എന്ന് അറിയിച്ചു. 10 കോടി കൊടുക്കുമ്പോൾ കെ. സുധാകരൻ ചിത്രത്തിലില്ല. എന്നാൽ, 25 ലക്ഷം കൊടുക്കുമ്പോൾ സുധാകരൻ ചിത്രത്തിലുണ്ട് എന്ന പരിഹാസവും അദ്ദേഹം ഉയർത്തി. കെട്ടിച്ചമച്ച കേസ് എങ്ങനെ പോകുമെന്ന് നമുക്ക് നോക്കാം എന്ന് അഹീഹ്മ് കൂട്ടിച്ചേർത്തു.

സിപിഐഎമ്മിൻ്റെ അഴിമതി പണം പാർക്ക് ചെയ്യുന്ന സ്ഥലമാണ് ഊരാളുങ്കൽ. എല്ലാ വർക്കുകളും ഊരാളുങ്കലിന് നല്കുന്നു. ലാഭമെല്ലാം പോകുന്നത് നേരത്തേ പറഞ്ഞ പെട്ടിയിരിക്കുന്ന സ്ഥലത്തേക്ക്. എത് രീതിയിലെ വർക്കും ഊരാളുങ്കലിന് നൽകുന്നതിൽ അഴിമതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന തെരുവ് നായ ആക്രമണത്തിൽ സർക്കാർ ഇടപെടുന്നില്ല എന്ന ആരോപണം അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തി.