Fincat

മദ്യ ലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥി യുകെയിൽ അറസ്റ്റിൽ

യുകെയിൽ മദ്യപിച്ച് അർദ്ധബോധാവസ്ഥയിലായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അറസ്റ്റിൽ. പ്രീത് വികാല്ലിനെയാണ് (20) സൗത്ത് വെയിൽസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ക്ലബ്ബിൽ വെച്ച് മദ്യപിച്ച ശേഷം അർദ്ധബോധാവസ്ഥയിലായ യുവതിയെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

1 st paragraph

2022 ജൂൺ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. വെൽഷ് തലസ്ഥാനത്തെ ഒരു സംഗീത വേദിക്ക് പുറത്തുവച്ചാണ് അമിതമായി മദ്യപിച്ച് അർദ്ധബോധാവസ്ഥയിലായിരുന്ന സ്ത്രീയെ വികാൽ കണ്ടതെന്ന് കാർഡിഫ് പൊലീസ് പറയുന്നു. പുലർച്ചെ നാല് മണിയോടെ വികൽ യുവതിയെ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പീഡന ശേഷം ഇരയുടെ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തതായും റിപ്പോർട്ടിൽ പറയുന്നു. യുവതിയെ വികൽ ചുമന്നുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

2nd paragraph