പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലേ? ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തവരെ എങ്ങനെ ബാധിക്കും

പാൻ കാർഡ് പ്രവർത്തനരഹിതമായാൽ ഒരു സ്ഥിര നിക്ഷേപകനാണ് നിങ്ങളെങ്കിൽ എങ്ങനെ ബാധിക്കും ഇത്?

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടോ? ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലൈ 1 മുതൽ പാൻ പ്രവർത്തനരഹിതമാകും. ഇങ്ങനെ പാൻ പ്രവർത്തന രഹിമായാൽ ഒരു സ്ഥിരനിക്ഷേപ നിക്ഷേപകനാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ നിക്ഷേപത്തിനെതിരെ ഫോം 15 G/H സമർപ്പിക്കാൻ കഴിയില്ല ഈ സാഹചര്യത്തിൽ 20 ശതമാനം ടിഡിഎസ് നൽകേണ്ടി വരും

എച്ച്‌ഡിഎഫ്‌സി ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, “പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, അത്തരം പാൻ പ്രവർത്തനരഹിതമാകും. 2023 ജൂലൈ 1, ഉപഭോക്താവിനെ ഫോം 15 G/H സമർപ്പിക്കാൻ അനുവദിക്കില്ല,

സ്ഥിര നിക്ഷേപങ്ങൾക്ക്, ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾ 40,000 രൂപയിൽ കൂടുതൽ (മുതിർന്ന പൗരന്മാർക്ക് 50,000 രൂപ) പലിശ നേടുകയാണെങ്കിൽ, നിങ്ങളുടെ സ്ഥിര നിക്ഷേപങ്ങൾ നികുതിക്ക് ബാധകമായിരിക്കും.

ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ജൂൺ 30, 2023 ആയിരുന്നു. ഇവ രണ്ടും ലിങ്ക് ചെയ്യാത്ത വ്യക്തികൾക്ക് അവരുടെ പാൻ കാർഡ് 2023 ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാകും.

പാൻ ഇല്ലാതെ സ്ഥിരനിക്ഷേപം നടത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ

1) ടിഡിഎസ് 20 ശതമാനം.

2) 2) ആദായ നികുതി വകുപ്പിൽ നിന്ന് ടിഡിഎസ് ക്രെഡിറ്റ് ഇല്ല.

3) 3) ടിഡിഎസ് സർട്ടിഫിക്കറ്റ് നൽകില്ല

4) 4) ഫോം 15G/H ഉം മറ്റ് ഇളവ് സർട്ടിഫിക്കറ്റുകളും അസാധുവായിരിക്കും,

1000 രൂപ ഫീസ് അടച്ച് നിശ്ചിത അതോറിറ്റിയെ ആധാർ അറിയിച്ചാൽ 30 ദിവസത്തിനുള്ളിൽ പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാം.