Fincat

അജ്മാൻ മലപ്പുറം ജില്ലാ കെ എം സി സി  ‘ഇഷ്ഖെ മുബാറക്ക് ‘ സംഗമം സംഘടിപ്പിച്ചു

അജ്മാൻ മലപ്പുറം ജില്ലാ KMCC  സംഘടിപ്പിച്ച ഇഷ്ഖെ മുബാറക്ക്  സൗഹൃദ സ്നേഹ സംഗമം ജനപങ്കാളിത്തവും സംഘാടന മികവ്കോണ്ടും ശ്രദ്ധേയമായി.  വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി പങ്കെടുത്ത പരിപാടി അജ്മാൻ KMCC പ്രസിഡണ്ട് സൂപ്പി സാഹിബ് പാതിരപ്പറ്റ ഉദ്ഘാടനം നിര്‍വഹിച്ചു.  സംസ്ഥാന KMCC ജനറൽ സെക്രട്ടറി അബൂബക്കർ കൂരിയാട്, സംസ്ഥാന KMCC വൈസ് പ്രസിഡന്റ് റസാഖ് വെളിയങ്കോട്, ആശംസാപ്രസംഗം നിര്‍വഹിച്ചു. സലാം വലപ്പാട്,അബൂബക്കർ കുറുപ്പത്ത്,അസീസ് പാലക്കാട്, അഷ്റഫ് നീർച്ചാൽ, ഇസ്മായിൽ എമറൈറ്റ്, ശാഫി, സിറാജ് വേളം,  സാഹുൽ, മൻസൂർമങ്കട,ഹാഷിം,റഫീഖ് ബുസ്താൻ തുടങ്ങിയ KMCC നേതാക്കൾ സംബന്ധിച്ചു. അജ്മാൻ മലപ്പുറം ജില്ലാ KMCC പ്രസിഡന്റ് നാസർ കോട്ടരത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ കാരാതോട് സ്വാഗതവും,ജില്ല ട്രഷറർ ലത്തീഫ് ടി എൻ പുരം ഖിറാഅത്തും,പരിപാടിയുടെ കോഡിനേറ്റർ കോമു ചോലക്കുണ്ട് നന്ദിയും പറഞ്ഞു . തുടർന്ന് കെഎംസിസി കലാകാരന്മാരെ അണി നിരത്തി അജ്‌മാൻ മലപ്പുറം ജില്ലാ കെഎംസിസി യുടെ ഹരിത കലാ വേദി സംഘടിപ്പിച്ച അനസ് പള്ളികണ്ടിയും,നിഷാദ് കൊക്കൂരും നയിച്ച ഇശൽ വിരുന്ന് ആലാപാന മാധുര്യം കോണ്ട് ശ്രദ്ധേയമായി.  അൽ തമാം കൺവെൻഷൻ സെനറ്ററിൽ വെച്ച് നടന്ന പരിപാടി വൻ വിജയമായി, നാസർ അൽ തമാം, സൈനുൽആബിദ്, അഫ്സാർ സി പി,എം വി എ മുനീർ,ബൻഷാദ്, കബീർ, തുടങ്ങിയ നേതാക്കൾ ചടങ്ങിന് നേത്രത്വം നൽകി.