Fincat

മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് വില 44,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,548 രൂപയാണ്.

1 st paragraph

ഇന്നലെയും സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലത്തെ അതേ വിലനിലവാരത്തിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച സ്വർണവിലയിൽ നേരിയ ഉയർച്ച രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് വില 35 രൂപയാണ് കൂടിയത്. ഇതോടെയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില 5,500 രൂപയിലെത്തിയത്.

2nd paragraph

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.