Fincat

ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചു

വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74വയസായിരുന്നു. ചാപ്ലിന്‍റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകൾ ആയിരുന്നു ജോസഫിന്‍. ജൂലൈ 13ന് പാരിസിൽ വച്ചായിരുന്നു ജോസഫിന്റെ അന്ത്യം. കഴിഞ്ഞ ദിവസമാണ് മരണവിവരം കുടുംബാംഗങ്ങള്‍ പുറത്തുവിട്ടത്.

1 st paragraph

1949 ല്‍ കാലിഫോര്‍ണിയയിലെ സാന്താ മോണിക്കയിലായിരുന്നു ജനനം. മൂന്നാമത്തെ വയസ്സിലാണ് ജോസഫൈന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചാര്‍ലി ചാപ്ലിന്റെ ക്ലാസിക് ചിത്രമായ ലൈം ലെറ്റിലൂടെയായിരുന്നു സിനിമാപ്രവേശം.

എ കൗണ്ടസ് ഫ്രം ഹോങ്കോങ്, കാന്റര്‍ബറി ടെയില്‍സ്, എസ്‌കേപ്പ് ടു ദ സണ്‍, ജാക്ക് ദ റിപ്പര്‍, ഡൗണ്‍ടൗണ്‍, ഷാഡോമാന്‍, ഡൗണ്‍ടൗണ്‍ ഹീറ്റ്‌സ് തുടങ്ങി പതിനാറോളം സിനിമകളില്‍ അഭിനയിച്ചു. എട്ടോളം ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. രണ്ടു തവണ വിവാഹിതയായിട്ടുള്ള ജോസഫൈന് മൂന്ന് മക്കളുണ്ട്.

2nd paragraph