മിന്നൽ പ്രളയത്തിൽ നടുങ്ങി ഹിമാചൽ; മരണസംഖ്യ 74 ആയി
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി. കാണാതെയായ ഇരുപതോളം പേർക്കുള്ള തെരച്ചിൽ ഊർജിതമാക്കി സേനകൾ. സമ്മർ ഹില്ലിൽ മണ്ണിനടിയിൽ 8 മൃതദേഹങ്ങൾ ഉള്ളതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.
ഷിംല, സോളൻ, മാണ്ഡി, ചമ്പ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 55 ദിവസത്തിനുള്ളിൽ 113 ഉരുൾപൊട്ടൽ ആണ് ഉണ്ടായത്. സംസ്ഥാനത്ത് മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ കൂടുതൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനമായി.ഇതിലൂടെ സംസ്ഥാനത്തെ കാലാവസ്ഥ സംബന്ധമായ വിവരങ്ങൾ മുൻകൂട്ടി അറിയുവാനും വേണ്ട നടപടികൾ കൈക്കൊള്ളുവാൻ കഴിയും എന്നുമാണ് സർക്കാർ വിശദീകരിച്ചത്.
അതേസമയം വരുന്ന നാല് ദിവസത്തേക്ക് ഡൽഹിയിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.