ലുലു ഹൈപ്പർമാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്ലി മരട് പ്രസ്റ്റീജ് ഫോറം മാളിൽ; കേരളത്തിൽ ലുലു ഡെയ്ലി എന്ന ഫോർമാറ്റ് നടപ്പിലാക്കുന്നത് ആദ്യമായി

“ഷോപ്പിങ്ങിന്റെ ഒരു പുതിയ ഫോർമാറ്റ് തന്നെയാണ് ലുലു ഡെയ്ലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ന്യായമായ വിലയിൽ‌ ഉപഭോക്താക്കൾ‌ക്ക് ലുലു ഡെയ്ലിയിൽ ലഭിക്കും. കേരളത്തിലെ ലുലുവിന്റെ നാലാമത്തെ ഔട്ട്ലെറ്റാണിത്. ബെംഗ്ലൂരുവിൽ മികച്ച സ്വീകാര്യത ലഭിച്ച സൂപ്പർമാർക്കറ്റ് ഫോർമാറ്റാണ് ഇപ്പോൾ മരടിലും ലഭ്യമായിരിക്കുന്നത്. കൂടുതൽ സംസ്ഥാനങ്ങളിലേക്കും കേരളത്തിന്റെ വിവിധയിടങ്ങളിലും ലുലു ഡെയ്ലി ഫോർമാറ്റ് വികസിപ്പിക്കും.കോഴിക്കോട്, കോട്ടയം, തിരൂർ, പാലക്കാട് എന്നിവടങ്ങളിൽ പുതിയ ഔട്ട്ലെറ്റുകൾ ഉടൻ തുറക്കും. നാല് മാസം മുതൽ ഒരു വർഷം വരെയാണ് പരമാവധി ഇനി സമയം വേണ്ടിവരുക” ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി പറഞ്ഞു.

 

 

തൃപ്പൂണിത്തുറ അടക്കം എറണാകുളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലുള്ളവർക്കും ഫോർട്ട്‌കൊച്ചി, അരൂർ പ്രദേശത്തുള്ളവർക്കും എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്നതാണ് ലുലുവിന്റെ മരടിലെ പുതിയ സ്റ്റോർ. അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്‌ലിയിൽ ഒരുക്കിയിട്ടുള്ളത്. ദൈനംദിന ഉത്പ്പന്നങ്ങളുടെ വ്യത്യസ്തമായ ശ്രേണി, കാർഷിക മേഖലയിൽ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ , ഇറച്ചി, മീൻ സ്റ്റാളുകൾ എന്നിവയും ഗ്രോസറി, ബേക്കറി സെക്ഷനുകൾ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്. ഇറക്കുമതി ചെയ്ത വിദേശ ഉൽപ്പന്നങ്ങളുടെ വ്യത്യസ്ത ശൃംഖലയും ലുലു ഡെയ്‌ലിയിലുണ്ട്.

ചൂടോടെ രുചികരമായ ഭക്ഷണം ലഭ്യമാകുന്ന പ്രത്യേകമായുള്ള വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ അടുക്കളയും, റെഡി ടു ഈറ്റ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ഏറ്റവും ആകർഷകമായ വിലയിൽ ലഭ്യമാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ലുലു ഡെയ്‌ലിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

വീട്ടാവശ്യങ്ങൾക്കുള്ള എല്ലാ ഉൽപന്നങ്ങളും മികച്ച വിലയിൽ ലുലു ഡെയ്‌ലിയിൽ ലഭ്യമാണ്. കൂടാതെ ബ്യൂട്ടി ആൻഡ് വെൽനസ് വിഭാഗം, വിഭാഗമടക്കം സജ്ജീകരിച്ചിട്ടുണ്ട്. നവീനമായ ഹൈപ്പർമാർക്കറ്റ് അനുഭവമാണ് ലുലു ഡെയ്‌ലിയുലുണ്ടാവുക. എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 11വരെയാണ് ലുലു ഡെയ്‌ലി പ്രവർത്തിക്കുക. ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലുമാൾ ഇന്ത്യ ഡയറക്ടർ ഷിബു ഫിലിപ്പ്, കൊമേർഷ്യൽ മാനേജർ സാദിഖ് ഖാസിം, ലുലു ഗ്രൂപ്പ് ഇന്ത്യ ബയ്യിങ് ഹെഡ് ദാസ് ദാമോദരൻ എന്നിവർ പങ്കെടുത്തു.