Fincat

യുകെയിലേക്ക് വിദേശവിദ്യാർത്ഥികളുടെ ഒഴുക്ക്; ഒന്നാമത് ഇന്ത്യക്കാർ

മിക്കവരും വിദേശരാജ്യങ്ങൾ ഉപരിപഠനത്തിനായി തെരെഞ്ഞടുക്കുന്നവരാണ്. അതിൽ ഇന്ത്യയിൽ നിന്നുള്ളവർ വളരെ കൂടുതലാണ്. 2023-ല്‍ മാത്രം 1,42,848 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യക്കാർക്ക് മാത്രമായി നൽകിയതെന്ന് യു.കെ. യു.കെയിലുള്ള വിദേശവിദ്യാര്‍ഥികളില്‍ മൂന്നിലൊന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ജൂണില്‍ 92,965 സ്റ്റുഡന്റ് വിസകള്‍ക്കാണ് അനുമതി നല്‍കിയത്. ഇത്തവണ അത് വീണ്ടും വർദ്ധിച്ചു.

1 st paragraph

54 ശതമാനം വർധനവാണ് ഒറ്റ വര്ഷം കൊണ്ട് സംഭവിച്ചത്. രണ്ടാം സ്ഥാനത്ത് ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. മൊത്തം വിദേശവിദ്യാര്‍ഥികളില്‍ 50 ശതമാനവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ളവരാണ്. ഡിപ്പന്റന്റ് വിസകളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 43,552 പേരാണ് ഡിപ്പന്റന്റ് വിസയിലുള്ളത്. നൈജീരിയ ഒന്നാം സ്ഥാനത്താണ്. 67,516 പേരാണ് ഉള്ളത്.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളില്‍ 2019 ജൂണിന് ശേഷം ഏഴ് മടങ്ങ് വര്‍ധനവ് നൽകിയിരുന്നു. ഇതിനുശേഷമാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായത്. ഈ വര്‍ഷം ജൂണ്‍ വരെ 4,98,626 പഠന വിസകളാണ് അനുവദിച്ചത്. 2022-ലേതിനേക്കാള്‍ 23 ശതമാനം വര്‍ധന. 2019-ല്‍ അനുവദിച്ച പഠനവിസകളേക്കാള്‍ 108 ശതമാനം അധികം.

2nd paragraph