Fincat

സീരിയൽ താരം അപർണ അന്തരിച്ചു

തിരുവനന്തപുരം: സീരിയൽ താരം അപർണ അന്തരിച്ചു. കരമനയിലെ വീട്ടിലാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

1 st paragraph

ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം, അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപർണ അഭിനയിച്ചു. സഞ്ജിതാണ് അപർണയുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.