Fincat

ഏഷ്യാ കപ്പ്: ഇന്ത്യയുടെ രക്ഷകരായി ഹർദിക്കും കിഷനും; ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

ഏഷ്യാകപ്പ് പോരാട്ടത്തിനിറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി പാകിസ്താൻ പേസ് സംഘം. തുടക്കത്തിലേ ഇന്ത്യൻ ബാറ്റർമാറെ പവലിയനിലേക്ക് പറഞ്ഞയച്ച പാക് മുൻ നിര പേസർമാർ വളരെ ആത്മവിശ്വാസത്തോടെയാണ് പന്തെറിഞ്ഞത്. സംഭവ ബഹുലമായ ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോൾ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് 267 റൺസാണ് വിജയലക്ഷ്യം. ഷാഹിൻഷാ അഫ്രീദി നയിച്ച ആക്രമണത്തിന് ഹാരിസ് റഊഫും യുവതാരം നസീം ഷായും ചേർന്ന് മൂർച്ഛ കൂട്ടിയതോടെ ഇന്ത്യൻ ബാറ്റിങ് നിര പതറിപ്പോവുകയായിരുന്നു.

1 st paragraph

മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യൻ ടീം പിടിച്ചുനിന്നത്. അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഒരുഘട്ടത്തിൽ 66 റൺസിന് നാല് വിക്കറ്റ് നഷ്ട്ടപ്പെട്ട് തകർച്ച നേരിട്ട ടീമിനെയാണ് ഇഷാനും പാണ്ഡ്യയും കരകയറ്റിയത്‌.

കെ എൽ രാഹുലിന്റെ അഭാവത്തിൽ ടീമിലിടം നേടിയ ഇഷാൻ 81 പന്തിൽ 82 റൺസും ഹർദിക് 90 പന്തിൽ 87 റൺസും സ്വന്തമാക്കി. ഇരുവരും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്‌സ് 266ൽ അവസാനിക്കുകയായിരുന്നു. ഷാഹിൻഷാ അഫ്രീദിയാണ് നാലു വിക്കറ്റുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഹാരിസ് റൗഫും നസീം ഷായും 3 വീതം വിക്കറ്റ് സ്വന്തമാക്കി. 48.5 ഓവറിൽ 266 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആവുകയായിരുന്നു. പലകുറി മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ പാക്കിസ്ഥാൻ ബാറ്റിങിനിടയിലും മഴയുണ്ടാകാനിടയുണ്ട്.

2nd paragraph