Fincat

ദുരൂഹ സാഹചര്യത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി; സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം പോത്തൻകോട് ദുരൂഹ സാഹചര്യത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ(27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് ചന്തവിള സ്വദേശി റഹീസ് ഖാനെയാണ് കസ്റ്റഡിയിലെടുത്തത്. നൗഫിയയുടെ സഹോദരന്‍ നൗഫലിന്റ പരാതിയിലാണ് നടപടി.

1 st paragraph

ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിലാണ് നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ ശാരീരിക പീഡനത്തെ തുടർന്നാണ് നൗഫിയ ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോത്തൻകോട് പൊലീസ്.

മൂന്ന് വർഷം മുമ്പാണ് കുടുംബ വീട്ടിനോട് വീടിനോട് ചേർന്നുള്ള ചായ്പ്പിൽ താമസമാക്കിയത്. ഇതിനുമുമ്പ് കിള്ളിയിൽ വാടകയ്ക്കായിരുന്നു താമസം. 12 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.

2nd paragraph