Fincat

ഇന്നു കണ്ട സംസാരിക്കുന്ന ട്രോൾ; ഫേസ്ബുക്ക് പോസ്റ്റുമായി പി കെ അബ്‍ദുറബ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് രംഗത്തെത്തി. ഇന്നു കണ്ട സംസാരിക്കുന്ന ട്രോൾ എന്ന അടികുറിപ്പോടെ ജെയ്ക്ക് സി തോമസിന്റെ ചിത്രം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

1 st paragraph

എന്നാൽ ECG എടുക്കണേൽ പാമ്പാടിക്ക് പോരെ വാസവൻ സാറെയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. ശ്രീ റഹീം…. ഞാൻ വാക്ക് പാലിച്ചിരിക്കുന്നു. താങ്കൾ പറഞ്ഞ വിഡിയോ പങ്ക് വെക്കുന്നു.വെന്നും അദ്ദേഹം മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

റെക്കോർഡാണ് സാറേയെന്ന് ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് ഷാഫി പറമ്പിൽ കുറിച്ചു. ഉമ്മൻ ചാണ്ടിസാറിനെയും കുടുംബത്തിനെയും അധിക്ഷേപിച്ചതിനെതിരെ, വികസനം ഇല്ല എന്ന് പറഞ്ഞു പുതുപ്പള്ളിക്കാരെ അപമാനിച്ചതിനെതിരെ, മാസപ്പാടിക്കും അഴിമതിക്കും അഹങ്കാരത്തിനുമെതിരെ
സ്നേഹത്തിന്റെ ഭാഷയിൽ ഔന്നിത്യത്തോടെ പുതുപ്പള്ളിയിലെ ജനങ്ങളും കൃത്യമായ സംഘടനപ്രവർത്തനത്തിലൂടെ പാർട്ടിയും നൽകിയ മറുപടിയെന്നും കെ എസ് ശബരിനാഥൻ കുറിച്ചു.

2nd paragraph

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ വിജയം.