Main Banner

രാജസ്ഥാന്‍ ഭാരത്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു

ഭാരത്പൂര്‍: രാജസ്ഥാന്‍ ഭാരത്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ പുഷ്‌കറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

1 st paragraph

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. അഞ്ച് പുരുഷന്‍മാരും ആറ് സ്ത്രീകളും സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവരിൽ ഗുജറാത്ത് സ്വദേശികളെയാണ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.