പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ
പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ വീണ്ടും ഉടലെടുത്ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ.
താരതമ്യേന റിസ്ക് കുറവാണ്. ഇപ്പോൾ പ്രോടോകോളുണ്ട്. കേന്ദ്ര അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താനാകൂ. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും കെ കെ ശൈലജ പറഞ്ഞു.
2018ൽ നിപ ആദ്യമായി റിപ്പോർട്ട് ചെയ്യുമ്പോൾ കെകെ ശൈലജയായിരുന്നു ആരോഗ്യമന്ത്രി. സംസ്ഥാനത്ത് 17 മരണങ്ങളാണ് അന്നുണ്ടായത്. ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള കെ കെ ശൈലജയുടെ ഇടപെടൽ അന്ന് വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു.
അതേസമയം, നിപ രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്നും 702 ആയി. റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം തുടർ നടപടികൾ.
കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചതാണിത്. പ്രത്യേക കേന്ദ്രസംഘം ഇന്നുച്ച കഴിഞ്ഞ് കോഴിക്കോട്ടെത്തും. നിപ രോഗ പരിശോധനയ്ക്ക് കോഴിക്കോട്ട് തന്നെ താൽക്കാലിക മൊബൈൽ ലാബ് ഇന്ന് സജ്ജമാകും.