യുജിസി നെറ്റ് പരീക്ഷാ തീയ്യതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
ന്യുഡല്‍ഹി: അടുത്ത സെഷനിലേക്കുള്ള നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പുതിയ വിജ്ഞാപനം അനുസരിച്ച് അടുത്ത വർഷം ജൂൺ 10 മുതൽ 21 വരെ കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് രീതിയില്‍ (സി.ബി.റ്റി) പരീക്ഷകൾ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‍സൈറ്റില്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷ പൂര്‍ത്തിയായി മൂന്ന് ആഴ്ചകള്‍ക്ക് ശേഷം യുജിസി നെറ്റ് 2024 പരീക്ഷകളുടെ ഫല പ്രഖ്യാപനം നടത്തുമെന്നും ഔദ്യോഗിക വിജ്ഞാപനത്തിലുണ്ട്. ജൂണിലും ഡിസംബറിലുമായി വര്‍ഷത്തില്‍ രണ്ട് തവണയാണ് യുജിസി – നെറ്റ് പരീക്ഷ നടത്തുന്നത്. ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്ന 2024 ജൂണ്‍ മാസത്തിലെ പരീക്ഷയുടെ വിശദാംശങ്ങള്‍ nta.ac.in എന്ന വെബ്‍സൈറ്റില്‍ നിന്ന് ലഭ്യമാവും.