ഡ്യൂപ് വേണ്ടെന്ന് തീര്‍ത്ത് പറഞ്ഞു, ആക്ഷനില്‍ കയ്യടി നേടിയ വിജയ്

വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രം ലിയോയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആക്ഷന് പ്രാധാന്യം നല്‍കിയാണ് വിജയ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സ്റ്റണ്ട് കൊറിയോഗ്രാഫി അൻപറിവാണ്. വിജയ് ലിയോയിലെ ഒരു രംഗത്തിന് പോലും ഡ്യൂപിനെ അനുവദിച്ചില്ല എന്നാണ് ലോകേഷ് കനകരാജ് ബിഹൈൻഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

തുടക്കത്തിലേ നടൻ വിജയ് തന്നോട് പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തുകയായിരുന്നു ലോകേഷ് കനകരാജ്. ഒരു ബോഡി ഡബിളും ആവശ്യമില്ല. ആക്ഷനും ഡ്യൂപ് ആവശ്യമില്ല എന്ന് താരം വ്യക്തമാക്കിയതായി ലോകേഷ് കനകരാജ് വെളിപ്പെടുത്തി. ട്രെയിലര്‍ നായകൻ വിജയ്‍യുടെ ആക്ഷൻ രംഗങ്ങള്‍ മികച്ചതാണ് എന്ന് സൂചനകള്‍ നല്‍കുന്നുമുണ്ട്.

യുകെയില്‍ ലിയോ കട്ടുകളുണ്ടാകില്ലെന്ന പ്രത്യേകതയുണ്ട്. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതാണാണെന്നതിനാലാണ് ചിത്രം കട്ടുകളില്ലാതെ പ്രദര്‍ശിപ്പിക്കാൻ തീരുമാനിച്ചതെന്ന് അഹിംസ എന്റര്‍ടെയ്‍ൻമെന്റ്സ് വ്യക്തമാക്കിയിരുന്നു. മുഴുവനായി ലിയോ ആസ്വദിക്കാൻ അവസരമുണ്ടാകണം. കൂടുതല്‍ പേരിലേക്ക് ലിയോ എത്തിയതിനു ശേഷം ’12എ’ പതിപ്പിലേക്ക് മാറും. റോ ഫോം എന്ന് പറയുമ്ബോള്‍ ചിത്രത്തില്‍ ബ്ലര്‍ ചെയ്യുകയോ സെൻസര്‍ ചെയ്യുകയോ മ്യൂട്ടാക്കുകയോ ഉണ്ടാകില്ലെന്നാണ് അഹിംസ എന്റര്‍ടെയ്‍ൻമെന്റ് വ്യക്തമാക്കിയതായിരുന്നു. ഇത് യുകെയിലെ സ്വീകാര്യതയ്‍ക്ക് കാരണമായിട്ടുണ്ട്. കളക്ഷനിലും റെക്കോര്‍ഡ് നേട്ടം വിജയ് ചിത്രം ലിയോ നേടുമെന്നാണ് പ്രതീക്ഷ.

ലിയോയ്ക്ക് കേരളത്തില്‍ മാരത്തോണ്‍ ഫാൻസ് ഷോ സംഘടിപ്പിക്കുന്നുണ്ട്. വിജയ് ഫാൻസായ പ്രിയമുടന്‍ നന്‍പന്‍സാണ് ഷോയുടെ സംഘാടകര്‍. ലിയോയ്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ ഫാൻസ് ഷോ ഉണ്ടാകുമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 19ന് പുലര്‍ച്ചെ ഷോ തുടങ്ങി 7, 11, 2, 6, 9.30, 11.59, 20 ന് പുലര്‍ച്ചെ നാല് എന്നിങ്ങനെയാണ് പ്രദര്‍ശിപ്പിക്കുക.