Fincat

വാഹനമിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കാസര്‍കോട്: റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ വാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹവുമായി കാസര്‍കോട് ഉദ്യാവറില്‍ നാട്ടുകാരുടെ പ്രതിഷേധം.

1 st paragraph

റോഡ് മുറിച്ച്‌ കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.

വെള്ളിയാഴ്ച വൈകീട്ട് റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് ഉദ്യാവര്‍ സ്വദേശി രഘുനാഥിന്റെ മകൻ സുമന്ത് ആള്‍വയെ കാര്‍ ഇടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ 17 വയസുകാരൻ മംഗലാപുരത്ത് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദേശീയ പാത വികസിപ്പിച്ചതോടെ റോഡ് മുറിച്ച്‌ കടക്കാൻ സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍. വിദ്യാര്‍ഥിയുടെ മൃതദേഹമുള്ള ആംബുലൻസുമായി റോഡില്‍ കുത്തിയിരിപ്പ്. 20 മിനിറ്റോളമാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ദേശീയ പാത ഉപരോധിച്ചത്.

2nd paragraph