Main Banner

എന്താണ് ബ്രൂസല്ലോസിസ് രോഗം? പകരുന്നതെങ്ങനെ? പാല്‍ ഉപയോഗത്തിലടക്കം ശ്രദ്ധവേണം! ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: ബ്രൂസല്ലോസിസ് ഒരു ജന്തുജന്യ രോഗമാണ്.സാധാരണയായി കന്നുകാലികള്‍ ആടുകള്‍ പന്നികള്‍ എന്നിവയില്‍ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്.മൃഗങ്ങളില്‍ ഈ അസുഖം പ്രത്യക ലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ല.

1 st paragraph

കന്നുകാലികളിലെ ഗര്‍ഭ അലസല്‍ മാത്രമാണ് ഒരു ലക്ഷണം.ആയതിനാല്‍ തന്നെ വേറെ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍പലപ്പോഴും മൃഗങ്ങളില്‍ തിരിച്ചറിയാൻ കഴിയാത്ത ഒരു അസുഖമാണ് .

ഗര്‍ഭ അലസലിലൂടെ ഉണ്ടാകുന്ന മറുപിള്ളയയിലും (പ്ലാസന്റ ) മറ്റ് ശ സ്രവങ്ങളിലൂടെയും മറ്റുമാണ് ബ്രൂസല്ല അണുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്ബോള്‍ കയ്യുറകള്‍ ധരിക്കുകയും വ്യക്തിശുചിത്വം കൃത്യമായി പാലിക്കുകയും ചെയ്താല്‍ അസുഖം പകരുന്നത് ഒരു അളവ് വരെ തടയാനാകും. അബോഷൻ സംഭവിച്ച ഭ്രൂണവും മറുപിള്ളയും ആഴമുള്ള കുഴികളില്‍ കുമ്മായം നിക്ഷേപിച്ച്‌ സംസ്കരിക്കുന്നതാണ് ശാസ്ത്രീയമായ രീതി.

2nd paragraph

ബ്രൂസല്ല രോഗാണുക്കള്‍ പാലിലൂടെയും മറ്റ് പാലുല്‍പന്നങ്ങളിലൂടേയും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാല്‍ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാത്തതുമായ പാല്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. കന്നുകാലികളെയും മറ്റും പരിചരിക്കുന്ന കര്‍ഷകര്‍ തൊഴുത്തുകളില്‍ അണു നശീകരണം കൃത്യമായി നടത്തുകയും വ്യക്തി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്.

നിലവില്‍ വെമ്ബായം പഞ്ചായത്തില്‍ ക്ഷീരകര്‍ഷകന് ബ്രൂസല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍, ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്‌ട് കോഡിനേറ്റര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ എന്നിവര്‍ ഇന്ന് പഞ്ചായത്തിലെ വാര്‍ഡ് 18 ല്‍ ബ്രൂസല്ല രോഗം സ്ഥിരീകരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിച്ചതായി മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു.

ഇതിനു മുന്നോടിയായി 7 -10 -23 നു നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടിലുള്ള നാല് ഉരുക്കളും രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഇന്ന് വീണ്ടും സാമ്ബിള്‍ ശേഖരണം നടത്തിയിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് 2 ദിവസത്തിനുള്ളില്‍ ലഭൃമാക്കുന്നതുമാണ്. ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികാരികളെയും, ക്ഷീരസംഘം അധികാരികളെയും നേരിട്ട് കണ്ട് നിലവിലെ സ്ഥിതി സംബന്ധിച്ച്‌ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

വരുന്ന 13-നു ക്ഷീര കര്‍ഷകര്‍ക്കായി പഞ്ചായത്ത് ഹാളില്‍ വച്ച്‌ ഒരു ബോധവല്‍ക്കരണ ക്ലാസ് കുടപ്പനക്കുന്ന് LMTC യുടെ സഹകരണത്തോടെ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. വെമ്ബായം പഞ്ചായത്തില്‍ ബ്രൂസിലോസിസ് കണ്ടെത്തിയ സാഹചര്യത്തില്‍ പാല്‍ സൊസൈറ്റികള്‍ കേന്ദ്രീകരിച്ച്‌ പാല്‍ പരിശോധനയും കര്‍ഷകരില്‍ ബോധവല്‍ക്കരണവും മൃഗസംരക്ഷണ വകുപ്പ് നടത്തും എന്നും മന്ത്രി അറിയിച്ചു.