ശ്രദ്ധിക്കൂ, വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിച്ചാല്‍…

വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകള്‍, ലയിക്കുന്ന നാരുകള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്ബന്നമാണ് നാരങ്ങ. ശരീരത്തിന് ആവശ്യമായ പലവിധ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് നാരങ്ങ.

ഇതുകൊണ്ടുതന്നെ നാരങ്ങ വെള്ളം കുടിച്ച്‌ കൊണ്ട് ദിവസം ആരംഭിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.

വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ചില ആരോഗ്യഗുണങ്ങളെ കുറിച്ച്‌ ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യാ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് ഡോ. നീതി ശര്‍മ്മ വിശദീകരിക്കുന്നു.

ഒന്ന്…

ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഗുണങ്ങള്‍ നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താൻ സഹായിക്കും. ഇത് പതിവായി കുടിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. ഇതില്‍ വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് ഇത്.

രണ്ട്…

നേരിയ തോതില്‍ നിര്‍ജ്ജലീകരണം പോലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ്, ഉയര്‍ന്ന ശരീര താപനില തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കഠിനമായ നിര്‍ജ്ജലീകരണം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. സ്ഥിരമായി നാരങ്ങാനീര് കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയാൻ സഹായിക്കും.

മൂന്ന്…

നാരങ്ങ നീര് ഒരു സിട്രസ് പഴവും ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടവുമാണ്. നാരങ്ങാനീരില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതില്‍ സിട്രേറ്റ് എന്ന ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യവുമായി ബന്ധിപ്പിക്കുകയും കല്ലുകളുടെ ഉത്പാദനം തടയുകയും ചെയ്യുന്നു. അര കപ്പ് നാരങ്ങാനീര് പതിവായി വെള്ളത്തില്‍ ലയിപ്പിച്ച്‌ കുടിക്കുന്നത് വൃക്കയിലെ കല്ലുകള്‍ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് വ്യക്തമാക്കുന്നു.

നാല്…

നാരങ്ങാനീരില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്ബ് ആഗിരണം ചെയ്യാൻ സഹായിക്കുകയും ഇരുമ്ബ് വീണ്ടെടുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും. വിളര്‍ച്ച തടയാൻ നാരങ്ങ നീര് സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി.

അഞ്ച്…

നാരങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. നാരങ്ങാനീരില്‍ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നതായി അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.