അത്യുഗ്രൻ അമേരിക്കൻ ബോംബര്‍ ബി-52 ഇസ്രയേലില്‍! നിഴല്‍വീഴുന്ന ഇടങ്ങള്‍ ശ്‍മശാനമാകും!

ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചു.

മുപ്പത് പേരെ ഹമാസ് ഗാസയില്‍ ബന്ദികളാക്കിട്ടുണ്ട്. ബാക്കി നൂറിലേറെ ബന്ദികള്‍ എവിടെയാണെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. വ്യോമാക്രമണം തുടര്‍ന്നാല്‍ ബന്ദികളെ ഓരോരുത്തരെയായി വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. ആക്രമണം നടന്ന് നാലാം ദിവസവും ഇസ്രയേലില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാൻ ആയിട്ടില്ല.

അതേസമയം ഹമാസിന്‍റെ ഒളിത്താവളങ്ങള്‍ ആക്രമിക്കുന്നതിനായി ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഗാസ മുനമ്ബില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഹമാസിനെ തകര്‍ത്തതിന് ശേഷമേ യുദ്ധം നിര്‍ത്തൂവെന്ന് ഇസ്രായേല്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതിനിടെ, തങ്ങളുടെ സുഹൃത്തുക്കളെ പരിപാലിക്കുന്നുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അമേരിക്ക.

അമേരിക്ക തങ്ങളുടെ ഏറ്റവും ശക്തമായ ബോംബര്‍ വിമാനങ്ങളെ ഇസ്രായേലിന് കൈമാറി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബോയിംഗ് ബി-52 സ്ട്രാറ്റോഫോര്‍ട്രസ് എന്നാണ് ഈ ബോംബറിന്റെ പേര്. പതിറ്റാണ്ടുകളായി അമേരിക്കൻ വ്യോമസേനയുടെ ഭാഗമായ ഈ ബോംബറുകള്‍ സാധാരണ ബോംബര്‍ അല്ല. അത് ഏതെങ്കിലും സ്ഥലത്ത് ബോംബ് വര്‍ഷിക്കാൻ തുടങ്ങിയാല്‍, ആ പ്രദേശം ശ്മശാനമായി മാറും എന്നുറപ്പാണ്. അതിന്റെ ശക്തിയും ബോംബുകളുടെ പ്രഹര ശേഷിയും വളരെ ഉയര്‍ന്നതാണ്.

ബി-52 സ്ട്രാറ്റോഫോര്‍ട്രസ് പ്രവര്‍ത്തിപ്പിക്കുന്നതിന് അഞ്ച് പേര്‍ ആവശ്യമാണ്. പൈലറ്റ്, കോ-പൈലറ്റ്, വെപ്പണ്‍ സിസ്റ്റം ഓഫീസര്‍, നാവിഗേറ്റര്‍, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ ഓഫീസര്‍ എന്നിവരാണ് ഇതില്‍ ഉണ്ടാകുക. 159.4 അടി നീളമുള്ള ഈ വിമാനത്തിന്റെ ചിറകുകള്‍ക്ക് 185 അടി നീളമുണ്ട്. ഈ വിമാനത്തിന് 40.8 അടി ഉയരമുണ്ട്. ബോയിംഗ് കമ്ബനിയാണ് ഇത് നിര്‍മ്മിച്ചരിക്കുന്നത്.

പറക്കുമ്ബോള്‍ 2.21 ലക്ഷം കിലോഗ്രാം ഭാരം ഉയര്‍ത്താൻ ഇതിന് കഴിയും. ഒറ്റയടിക്ക് 1.81 ലക്ഷം ലിറ്റര്‍ ഇന്ധനം ശേഖരിക്കാനും കഴിയും. ഈ വിമാനത്തിന് എട്ട് എഞ്ചിനുകളാണുള്ളത്. അത് ഭയങ്കരമായ ഊര്‍ജ്ജം നല്‍കുന്നു. മണിക്കൂറില്‍ 1050 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. സാധാരണയായി ഇത് മണിക്കൂറില്‍ 819 കിലോമീറ്റര്‍ വേഗതയിലാണ് പറക്കുന്നത്.

14200 കിലോമീറ്ററാണ് ഇതിന്‍റെ യുദ്ധപരിധി. ഒരേ സമയം 16,000 കിലോമീറ്ററിലധികം പറക്കാൻ ഇതിന് കഴിയും. ഈ വിമാനം പരമാവധി 50000 അടി ഉയരം വരെ പറന്നെത്തുന്നു. 20 എംഎം എം61 വള്‍ക്കൻ റിവോള്‍വിംഗ് പീരങ്കിയാണ് ഈ വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഇതുകൂടാതെ 32,000 കിലോഗ്രാം ഭാരമുള്ള ബോംബുകളും ഈ വിമാനത്തില്‍ സൂക്ഷിക്കാം. ബോംബുകള്‍, മിസൈലുകള്‍, കുഴിബോംബുകള്‍ എന്നിവയുടെ മിശ്രിതവും ഉപയോഗിക്കാാൻ സാധിക്കും. ശത്രു കപ്പലുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന അത്യന്താധുനിക ഏവിയോണിക്സ് സംവിധാനങ്ങള്‍ ഈ ബോംബറില്‍ സജ്ജീകരിച്ചിരിക്കുന്നു. അതിനാല്‍ ശരിയായ സമയത്ത് ആക്രമിക്കാനോ രക്ഷപ്പെടാനോ കഴിയും.

ബി-52 സ്ട്രാറ്റോഫോര്‍ട്രസിന്റെ പൊതുവായ ചില സവിശേഷതകള്‍

നീളം: 159 അടി 4 ഇഞ്ച്.

ചിറകുകള്‍: 185 അടി.

ഉയരം: 40 അടി 8 ഇഞ്ച്.

വിംഗ് ഏരിയ: 4,000 ചതുരശ്ര അടി.

ശൂന്യമായ ഭാരം: 185,000 പൗണ്ട്.

ലോഡ് ചെയ്ത ഭാരം: 265,000 പൗണ്ട്.

ക്രൂ: 5 (പൈലറ്റ്, കോപൈലറ്റ്, റഡാര്‍ നാവിഗേറ്റര്‍ (ബോംബാര്‍ഡിയര്‍), നാവിഗേറ്റര്‍, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ ഓഫീസര്‍)

പ്രകടനം

പവര്‍ പ്ലാന്റ്: 8 × പ്രാറ്റ് & വിറ്റ്നി TF33-P-3/103 ടര്‍ബോഫാൻ

കോംബാറ്റ് റേഡിയസ്: 4,480 മൈല്‍

പരമാവധി വേഗത: 650 mph

പറക്കല്‍: 50,000 അടി.

ആയുധങ്ങള്‍

തോക്കുകള്‍: 1 × 20 mm M61 വള്‍ക്കൻ പീരങ്കി (റിമോട്ട് നിയന്ത്രിത ടെയില്‍ ടററ്റ്)

ബോംബുകള്‍/മിസൈലുകള്‍: 60,000 പൗണ്ട്. നിരവധി കോണ്‍ഫിഗറേഷനുകളിലുള്ള ബോംബുകള്‍, മിസൈലുകള്‍ തുടങ്ങിയവ