വിശ്വാസമാണ് എന്നേക്കാള്‍ നിങ്ങളെ സ്‌നേഹിക്കുന്നത്’; ജാമ്യത്തിലിറങ്ങിയ രവീന്ദറിനൊപ്പം മഹാലക്ഷ്മി
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇതിന് പിന്നാലെ രവീന്ദറിനൊപ്പമുള്ള സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ മഹാലക്ഷ്മി. തന്റെ ഭര്‍ത്താവ് ആരേയും വഞ്ചിച്ചിട്ടില്ലെന്നും വിശ്വാസമാണ് എല്ലാത്തിലും വലുതെന്നും മഹാലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
‘എന്നെ ചിരിപ്പിക്കുന്നതില്‍ നിങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല. ആരേയും സ്നേഹിക്കാനുള്ള യഥാര്‍ഥ കാരണം വിശ്വാസമാണ്. എന്നാല്‍ ഇവിടെ എന്നേക്കാള്‍ വിശ്വാസമാണ് നിങ്ങളെ സ്നേഹിക്കുന്നത്. പഴയ പോലെ സ്നേഹം ചൊരിഞ്ഞ് എന്നെ സംരക്ഷിക്കൂ..സ്നേഹം മാത്രം. എന്ന് സ്വന്തം അമ്മു’- എന്നാണ് മഹാലക്ഷ്മി ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.
നേരത്തെ രവീന്ദറിനെതിരേ മഹാലക്ഷ്മി തെളിവുകള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്നെ വഞ്ചനയിലൂടെയാണ് രവീന്ദര്‍ വിവാഹം ചെയ്തതെന്നും തട്ടിപ്പ് കേസിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും നടി മൊഴി നല്‍കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അതെല്ലാം തള്ളിക്കളയുന്നതാണ് മഹാലക്ഷ്മിയുടെ പുതിയ പോസ്റ്റ്.
രവീന്ദര്‍ അറസ്റ്റിലായ സമയത്തും മഹാലക്ഷ്മി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘ഇതും കടന്നുപോകും’ എന്ന ക്യാപ്ഷനോടെ സ്വന്തം ചിത്രങ്ങളാണ് മഹാലക്ഷ്മി പോസ്റ്റ് ചെയ്തത്.
ഒരു വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെടുത്തെന്ന കേസില്‍ സെൻട്രല്‍ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ് ചെയ്തിരുന്നത്. ലിബ്ര പ്രൊഡക്ഷൻസ് എന്ന ചലച്ചിത്ര നിര്‍മാണക്കമ്ബനിയുടെ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചയാളാണ് രവീന്ദര്‍ ചന്ദ്രശേഖരൻ. ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് രവീന്ദര്‍ ചന്ദ്രശേഖരനെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2020-ലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
സുട്ട കഥൈ, നളനും നന്ദിനിയും, നട്പ്ന്നാ എന്നാന്ന് തെരിയുമാ, മുരുങ്ങക്കായ് ചിപ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് രവീന്ദര്‍ ചന്ദ്രശേഖരൻ. ടെലിവിഷൻ താരവും അവതാരകയുമായ മഹാലക്ഷ്മിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു അത്. 32 വയസുകാരിയായ മഹാലക്ഷ്മിക്ക് എട്ടു വയസുള്ള ഒരു മകനുണ്ട്. രവീന്ദറിന്റെ പ്രായം 52 വയസാണ്. 2019-ലാണ് മഹാലക്ഷ്മി ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്.
രവീന്ദര്‍ നിര്‍മിച്ച വിടിയും വരൈ കാത്തിര് എന്ന സിനിമയില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ സെറ്റില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരുടേയും പ്രണയം.