MX

മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തം, കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടി, ഡ്രോണ്‍-ഹെലികോപ്ടര്‍ പരിശോധനയും

കല്‍പ്പറ്റ: മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തമായതിനെ തുടര്‍ന്ന് കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു.

1 st paragraph

മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായുള്ള വയനാട് ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് വര്‍ധിപ്പിച്ചത്. വയനാട് ജില്ലയിലെ തിരുനെല്ലി, തലപ്പുഴ, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകള്‍ക്കാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃത‍ര്‍ വ്യക്തമാക്കി. ഭീഷണി ശക്തമായ സാഹചര്യത്തില്‍ മേഖലയിലെ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. മലയോരമേഖലയിലും തോട്ടങ്ങളിലും തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധനയാണ് കൂട്ടിയത്.ഡ്രോണ്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ മാവോയിസ്റ്റുകള്‍ക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

2nd paragraph