Fincat

വിജനമായി ജറൂസലെം

ജറൂസലെം:പുണ്യഭൂമിയായ ജറൂസലെം നഗരം ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വിജനമായി. തീര്‍ഥാടകരാലും കച്ചവടകേന്ദ്രങ്ങളാലും ജനങ്ങള്‍ നിറഞ്ഞിരുന്ന തെരുവുകള്‍ ശനിയാഴ്ച മുതല്‍ ശൂന്യമാണ്.

ജറൂസലെം പ്രേതനഗരമായി എന്നാണ് ഒരാള്‍ പ്രതികരിച്ചതെന്ന് എഎഫ്പി വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കൻ ജറൂസലെമില്‍ വസിക്കുന്ന പലസ്തീനികള്‍ക്കു പുറത്തിറങ്ങാൻ മടിയാണ്. ജോലിക്കു പോകാനോ മറ്റോ പുറത്തിറങ്ങിയാല്‍ ഇസ്രേലികളുടെ ആക്രമണം നേരിടേണ്ടിവരുമെന്ന ഭീതിയാണവര്‍ക്ക്. സാധനങ്ങള്‍ വാങ്ങാൻ കടയില്‍പോയതിന് ഇസ്രേലി സുരക്ഷാഭടന്മാരുടെ മര്‍ദനം ഏറ്റുവങ്ങിയ അനുഭവം ഒരു പലസ്തീനി വാര്‍ത്താ ഏജൻസിയോടു വിവരിച്ചു.

2nd paragraph

നഗരത്തിലെ നിരത്തുകളില്‍ വാഹനങ്ങള്‍ കുറവായിരുന്നു. പഴയ നഗരത്തിലെ പ്രധാന മാര്‍ക്കറ്റില്‍ കുറച്ചു കടകള്‍ മാത്രമേ തുറന്നുള്ളൂ. തീര്‍ഥാടകരുടെ എണ്ണവും പരിമിതമായിരുന്നു. തീര്‍ഥാടനത്തിന് എത്തിയവര്‍ നാട്ടിലേക്കു മടങ്ങാനാകുമോ എന്ന ആശങ്ക പ്രകടിപ്പിച്ചു.

1973ല്‍ അറബ് സേനകള്‍ ഇസ്രയേലിനെ ആക്രമിച്ച സമയത്തെ സ്ഥിതിവിശേഷത്തിനു സമാനമാണ് ഇപ്പോഴെന്നു ചില യഹൂദര്‍ അനുസ്മരിച്ചു.