Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Wednesday, July 2, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • business
  • Banking
  • 102 രൂപ ഉണ്ടായിരുന്ന അക്കൗണ്ടിലേക്ക് എത്തിയത് 1.24 കോടി, ‘പണം നിങ്ങളുടേതെന്ന്’ ബാങ്ക്’; പിന്നീട് സംഭവിച്ചത് !
BankingNewsZ-Featured

102 രൂപ ഉണ്ടായിരുന്ന അക്കൗണ്ടിലേക്ക് എത്തിയത് 1.24 കോടി, ‘പണം നിങ്ങളുടേതെന്ന്’ ബാങ്ക്’; പിന്നീട് സംഭവിച്ചത് !

Last updated Oct 12, 2023
Share

ഒരു പൗണ്ട് (102 രൂപ) മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ നിമിഷ നേരം കൊണ്ട് എത്തിയത് 1,22,000 പൗണ്ട് (1.24 കോടി രൂപ) കയറിയത് കണ്ട് അമ്ബരന്ന് യുകെ പൗരൻ.

കിഴക്കൻ ലണ്ടനിലെ പോപ്ലറില്‍ താമസിക്കുന്ന 41 കാരനായ ഉര്‍സ്‌ലാൻ ഖാന്‍റെ അക്കൗണ്ടിലാണ് യാദൃശ്ചികമായി ഇത്രയും തുക കയറിയത്. തന്‍റെ അക്കൗണ്ടില്‍ ഇത്തരത്തില്‍ പണം കയറിയതായി അദ്ദേഹം ബാങ്കിനെ അറിയിച്ചപ്പോള്‍ അത് ‘നിങ്ങളുടെ പണം തന്നെ’യാണന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി. ഒടുവില്‍ ഒരു ദിവസത്തിന് ശേഷം തെറ്റ് മനസ്സിലാക്കിയ ബാങ്ക് ഉര്‍സ്‌ലാൻ ഖാനോട് പണം തിരികെ ചോദിക്കുകയും അദ്ദേഹം ബങ്കിന് അത്രയും തുക തിരികെ നല്‍കുകയും ചെയ്തു.

ഉര്‍സ്‌ലാൻ ഖാന്‍റെ ഗേറ്റ്ഹൗസ് ബാങ്കിലുള്ള സേവിംഗ്‌സ് അക്കൗണ്ടിലേക്കാണ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ 1.24 കോടി രൂപ നിക്ഷേപിക്കപ്പെട്ടത്. ഒരു പൗണ്ട് മാത്രമുണ്ടായിരുന്ന തന്‍റെ അക്കൗണ്ടില്‍ ഇത്രയും വലിയ തുക കണ്ട അദ്ദേഹം അമ്ബരന്നു പോയി എന്നു മാത്രല്ല, പണത്തിന്‍റെ ഉറവിടത്തേക്കുറിച്ച്‌ ആശങ്കയുമുണ്ടായി. ഉടൻ തന്നെ അദ്ദേഹം ബാങ്കിലേക്ക് വിളിച്ച്‌ വിവരം അറിയിച്ചു. അപ്പോള്‍ ബാങ്കിന്‍റെ മറുപടി അത് താങ്കളുടെ പണം തന്നെയാണ് എന്നായിരുന്നു. ഒന്നല്ല, മൂന്ന് തവണ ബാങ്ക് അധികൃതര്‍ ഈ കാര്യം ആവര്‍ത്തിച്ചു പറഞ്ഞു. പക്ഷേ, ഉര്‍സ്‌ലാൻ ഖാൻ മാത്രം അത് വിശ്വസിച്ചില്ല.

ഒടുവില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് സംഭവിച്ച പിഴവ് കണ്ടെത്തി തിരിച്ച്‌ വിളിക്കും വരെ അദ്ദേഹം കാത്തിരുന്നു. ഒടുവില്‍ ബാങ്കിന്‍റെ വിളി വന്നു. മറ്റേതോ ഒരു അക്കൗണ്ട് ഉടമ പണം ട്രാൻസ്ഫര്‍ ചെയ്തപ്പോള്‍ സംഭവിച്ച പിശകാണ് ഇത്തരത്തില്‍ ഒരു സാഹചര്യമുണ്ടാക്കിയതെന്നായിരുന്നു ബാങ്കിന്‍റെ കണ്ടെത്തല്‍. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ 24 മണിക്കൂറിനുള്ളില്‍ പണം തിരികെ അയക്കണമെന്ന് ഉര്‍സ്‌ലാൻ ഖാനോട് ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ അദ്ദേഹം പണം തിരികെ നല്‍കി. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

'the money is yours' bank'; What happened later!1.24 crore reached the account which had Rs 102
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

ഓര്‍ഡര്‍ ചെയ്തത് 349 രൂപയുടെ വസ്ത്രം; പോയത് 62,108 രൂപ! ‘പണി’ വന്ന വഴി ഇങ്ങനെ, സൂക്ഷിക്കണേ…

Next Post

ഏഷ്യൻ ഗെയിംസ് നേട്ടത്തില്‍ ആരും അഭിനന്ദിച്ചില്ലെന്ന് പി ആര്‍ ശ്രീജേഷ്; മന്ത്രി ഫോണില്‍ വിളിച്ചെങ്കിലും ശ്രീജേഷിനെ കിട്ടിയില്ലെന്ന് പി വി ശ്രീനിജിൻ

You might also like More from author
Career

എല്‍.പി.എസ്.ടി അധ്യാപക ഒഴിവ്

Education

ഫുഡ് ക്രാഫ്റ്റില്‍ സീറ്റ് ഒഴിവ്

News

അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു, ആളെ തിരിച്ചറിഞ്ഞില്ല

News

ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ചെയര്‍മാൻ മോശമായി പെരുമാറി; തിരുവനന്തപുരം കണ്ടല…

Prev Next
Recent Posts
  • എല്‍.പി.എസ്.ടി അധ്യാപക ഒഴിവ്
  • ഫുഡ് ക്രാഫ്റ്റില്‍ സീറ്റ് ഒഴിവ്
  • അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു, ആളെ തിരിച്ചറിഞ്ഞില്ല
  • ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ചെയര്‍മാൻ മോശമായി പെരുമാറി; തിരുവനന്തപുരം കണ്ടല ഫാര്‍മസി കോളജില്‍ വിദ്യാര്‍ഥി പ്രതിഷേധം
  • ഇന്നത്തെ ഭാഗ്യവാൻ സ്വന്തമാക്കിയത് ഒരു കോടി, രണ്ടാം സമ്മാനം 30 ലക്ഷം, ധനലക്ഷമി ലോട്ടറി ഫലം
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.