Fincat

ഇറങ്ങിയ ആന തിരികെ വനത്തില്‍ കയറി

കണ്ണൂര്‍: ഉളിക്കല്ലില്‍ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കല്‍പ്പാടുകള്‍ നിരീക്ഷിച്ച വനപാലകര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

1 st paragraph

ഇന്നലെയാണ് ഉളിക്കല്‍ ടൗണില്‍ ആന എത്തിയത്. ആനയെ കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു.

നേരത്തെ ഉളിക്കല്‍ ടൗണിലെ പള്ളിയോട് ചേര്‍ന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. പിന്നീട് സമീപത്തെ കശുമാവിൻ തോട്ടത്തിലേക്ക് ആനയെ നീക്കുന്നതിനാണ് വനംവകുപ്പ് പടക്കം പൊട്ടിച്ചത്.

2nd paragraph

അതേസമയം, ആന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. ഉളിക്കല്‍ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയില്‍ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത്