ഒരു ചാരവിമാനം, രണ്ട് യുദ്ധക്കപ്പലുകൾ, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ; ഇസ്രായേലിനെ സഹായിക്കാൻ കടലിലും ആകാശത്തും ബ്രിട്ടീഷ് ആയുധപ്പുരകളും!
ഇസ്രായേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകളും ചാരവിമാനങ്ങളും ഉള്‍പ്പെടെ കൈമാറി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഒരു ചാരവിമാനം, രണ്ട് യുദ്ധക്കപ്പലുകൾ, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ, ഒരു കമ്പനി മറൈൻ കമാൻഡോകൾ എന്നിവയെ ബ്രിട്ടൻ ഇസ്രയേലിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ മെഡിറ്ററേനിയൻ കടലിൽ വിന്യസിക്കും. അങ്ങനെ പ്രാദേശിക സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ കഴിയും. ഇസ്രായേലിനെ സഹായിക്കാൻ റോയൽ നേവി ടാസ്‌ക് ഗ്രൂപ്പിനെ അയയ്‌ക്കുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇവരെ അടുത്തയാഴ്ച മെഡിറ്ററേനിയനിലേക്ക് അയക്കും.
ഈ സൈനിക പാക്കേജിൽ ഒരു P8 വിമാനം, നിരീക്ഷണ സംവിധാനങ്ങള്‍, റോയൽ നേവി കപ്പലുകളായ ആര്‍എഫ്എ ലൈം ബേ, ആര്‍എഫ്എ ആർഗസ്, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ, റോയൽ മറൈൻ കമാൻഡോകളുടെ ഒരു കമ്പനി എന്നിവ ഉൾപ്പെടുന്നു. അവർ മെഡിറ്ററേനിയൻ കടലിൽ സ്റ്റാൻഡ്‌ബൈ മോഡിൽ തുടരും. ഇസ്രായേലിന് അവരെ ആവശ്യമുള്ള ഉടൻ ഇവ നിലത്തിറക്കും.
ഈയാഴ്ച കണ്ട ദുഖകരമായ രംഗങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും റിഷി സുനക്ക് പറഞ്ഞു. തങ്ങളുടെ സുഹൃത്തുക്കളെ തങ്ങൾ എപ്പോഴും പിന്തുണയ്ക്കുമെന്നും നമ്മുടെ ലോകോത്തര സൈന്യം ഇസ്രയേലിനു പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ടെന്നും പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനാണ് ഇത് ചെയ്യുന്നതെന്നും പ്രതിഷേധങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാമെന്നുമാണ് ബ്രിട്ടൻ പറയുന്നത്. ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.