ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി മക്ഡോണാള്‍ഡ്സ്; വൻ ബഹിഷ്‍കരണാഹ്വാനം

ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി മക്ഡോണാള്‍ഡ്സ്. പ്രതിദിനം 4000 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള തീരുമാനമാണ് മക്ഡോണാള്‍ഡ് അറിയിച്ചത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഭക്ഷണം നല്‍കുന്ന കാര്യം മക്ഡോണാള്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഏകദേശം 10,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ടെന്ന് കമ്ബനി അറിയിച്ചു.
മക്ഡോണാള്‍ഡ് സൈനികര്‍ക്കും ഗസ്സ മുനമ്ബിന് സമീപമുള്ള ഇസ്രായേല്‍ പൗരൻമാര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. ഇനിയും അത് തുടരും. മക്ഡോണാള്‍ഡിന്റെ ഔട്ട്ലെറ്റിലെത്തുന്ന പട്ടാളക്കാര്‍ക്ക് 50 ശതമാനം ഡിസ്കൗണ്ടില്‍ ഭക്ഷണം നല്‍കുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ കമ്ബനി വ്യക്തമാക്കി.
ഒരു ഔട്ട്ലെറ്റ് മുഴുവനായി സഹായം നല്‍കാൻ നീക്കിവെച്ചിട്ടുണ്ട്. പ്രതിദിനം 4000 ഭക്ഷണപൊതികള്‍ നല്‍കുകയാണ് ലക്ഷ്യം. ഇതുവരെ കമ്ബനി സൈനികര്‍ക്കും ഇസ്രായേലിലെ താമസക്കാര്‍ക്കുമായി 12,000 ഭക്ഷണപൊതികള്‍ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, മക്ഡോണാള്‍ഡ്സിന്റെ പ്രഖ്യാപനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുന്നുണ്ട്.