എം ജി എം തെക്കൻ കുറ്റൂർ മേഖല ബെഡ് ഷീറ്റ് ചലഞ്ചിന് തുടക്കമായി

തിരൂർ: ഇരുട്ടകറ്റാം നോവകറ്റാം എന്ന പ്രമേയത്തിൽ എം ജി എം സംസ്ഥാന കമ്മറ്റി നടത്തുന്ന ബെഡ് ഷീറ്റ് ചലഞ്ചിന് തുടക്കമായി. തെക്കൻ കുറ്റൂർ മേഖല തല ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ , പാലിയേറ്റീവ്, കൗൺസലിംഗ് സംരംഭങ്ങൾ,

ക്ഷേമ പ്രവർത്തനങ്ങൾ ഇവയ്ക്കുവേണ്ട

ധനശേഖരണാർത്ഥത്തിന്റെ ഭാഗമായാണ് ബെഡ് ഷീറ്റ് ചലഞ്ച് നടത്തുന്നത്. അസ്മാബി പാറപ്പുറത്ത് , സൈന

ബ കുറ്റൂർ , പി. ആരിഫ, പി. നിദ യാസിർ എന്നിവർ സംബന്ധിച്ചു.