എത്ര പഴയ ഫോണിലും സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിങ് കൊണ്ടുവരാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഈ ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ എന്നത് സര്‍വ്വ സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരുടെയും പക്കല്‍ ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായിരിക്കും.

കുട്ടികള്‍ മുതല്‍ വയസായവര്‍ക്ക് വരെ ഇപ്പോള്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ട്. ഇവയുടെ ഉപയോഗവും വളരെ വലുതാണ്. ഇന്നത്തെ കാലത്ത് പല കാര്യങ്ങള്‍ക്കും നമ്മള്‍ ആദ്യം ആശ്രയിക്കുന്നതും സ്മാര്‍ട്ട് ഫോണുകളെ ആയിരിക്കും.

ധാരാളം ഗുണങ്ങള്‍ക്കൊപ്പം നിരവധി ദോഷങ്ങളും സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം മൂലം വന്നേക്കാം. അതില്‍ ഒന്നാണ് സമയ നഷ്ടം. നമ്മുടെ വിലപ്പെട്ട സമയത്തില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം മൂലം നഷ്ടപ്പെടുന്നുണ്ട്. ഫോണുകള്‍ ചാര്‍ജ് ചെയ്യുമ്ബോഴും ഇത്തരത്തില്‍ ഒരുപാട് സമയം നഷ്ടപ്പെടാറുണ്ട്. കാലപ്പഴക്കം ചെന്ന ഫോണുകള്‍ ആണെങ്കില്‍ ചാര്‍ജ് കയറാൻ തന്നെ ഒരുപാട് സമയം ആവിശ്യമായി വന്നേക്കാം.

എന്നാല്‍ ചില മാര്‍ഗങ്ങള്‍ വഴി ഫോണില്‍ ചാര്‍ജ് കയറുന്ന വേഗത വര്‍ധിപ്പിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. ഇതിന്റെ ആദ്യ പടി എന്നത് ഫോണ്‍ ചാര്‍ജ് ചെയ്യാനായി ഇടുമ്ബോള്‍ ഫോണില്‍ എയര്‍പ്ലെയിൻ മോഡ് ഓണ്‍ ആക്കുക എന്നതാണ്. ഇത്തരത്തില്‍ ചെയ്യുമ്ബോള്‍ ഫോണിലെ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, സെല്ലുലാര്‍ കണക്ഷനുകള്‍ എല്ലാം വിച്ഛേദിക്കപ്പെടുന്നതാണ്. ആയതിനാല്‍ തന്നെ ഇവയ്ക്ക് പ്രവര്‍ത്തിക്കാൻ വേണ്ട ചാര്‍ജ് സേവ് ചെയ്യാൻ സാധിക്കും.

ഇതുകൊണ്ട് തന്നെ വേഗത്തില്‍ ചാര്‍ജ് കയറാൻ ഇത് സഹായിക്കുന്നതാണ്. ഇത്തരത്തില്‍ വൈദ്യുതി ലാഭിക്കാനും സാധിക്കുന്നതാണ്. ചാര്‍ജ് ചെയ്യുമ്ബോള്‍ എയര്‍പ്ലെയിൻ മോഡ് ഓഫ് ചെയ്യുന്നത് പോലെ ഗുണം ചെയ്യുന്ന മറ്റൊരു വഴിയാണ് പശ്ചാത്തല ഫംഗ്‌ഷനുള്‍ ഓഫ് ആക്കുക എന്നത്. ഡൈനാമിക് വാള്‍പേപ്പറുകള്‍, തത്സമയ വിജറ്റുകള്‍, വൈബ്രേഷനുകള്‍, അനാവശ്യ പുഷ് അറിയിപ്പുകള്‍ എന്നിവയെല്ലാം ഓഫ് ആക്കിയിട്ട് ഫോണ്‍ ചാര്‍ജിന് ഇടുന്നതായിരിക്കും നല്ലത്.

അല്ലാത്തപക്ഷം നിരവധി അറിയിപ്പുകളും മറ്റും വന്ന് ഫോണില്‍ നിന്ന് ചാര്‍ജ് ഇറങ്ങാൻ സാധ്യത ഉണ്ട്. ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തുകൊണ്ട് ചാര്‍ജ് ചെയ്യുന്നതും വേഗത്തില്‍ ചാര്‍ജ് കയറാനുള്ള ഉത്തമ മാര്‍ഗങ്ങളില്‍ ഒന്നാണ്. ഇതിലൂടെ ബാറ്ററി ലൈഫ് ഉയര്‍ത്താനും സാധിക്കുന്നതാണ്. മാത്രമല്ല ആവിശ്യമില്ലാത്തപ്പോള്‍ നിങ്ങളുടെ ഫോണിന്റെ സ്‌ക്രീൻ തെളിച്ചം കുറയ്ക്കുന്നതും ഫോണിന്റെ ബാറ്ററി ലൈഫ് ഉയര്‍ത്താനുള്ള ഒരു ടിപ്പ് ആണ്.

ഇതുപോലെ സ്‌ക്രീൻ ടൈം ഔട്ട് മിനിമം ആയി കുറയ്ക്കുന്നതും നല്ലരീതിയില്‍ ഗുണം ചെയ്യുന്ന ഒന്നാണ്. ഇക്കാര്യങ്ങള്‍ ചെയ്യാത്ത പക്ഷം ഡിസ്പ്ലേയ്ക്ക് മാത്രമായി ധാരാളം ഊര്‍ജ്ജം വേണ്ടി വരുന്നു. ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ, ചാര്‍ജ് ചെയ്യുമ്ബോള്‍ വളരെ പെട്ടെന്ന് ഫോണിലേക്ക് ചാര്‍ജ് കയറുന്നതായിരിക്കും. അതേ സമയം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നത് നിങ്ങളുടെ ഫോണ്‍ ക്രമീകരണങ്ങളില്‍ ആന്തരിക മാറ്റങ്ങള്‍ വരുത്തുമ്ബോള്‍, ബാഹ്യ ഘടകങ്ങളിലും മാറ്റം വരുത്താൻ ശ്രമിക്കുക എന്നതാണ്.

ഗുണ നിലവാരം കുറഞ്ഞ ചാര്‍ജറുകള്‍ വേഗതയെ പ്രതികൂലമായി ബാധിക്കും. ഇവ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയേയും നശിപ്പിക്കുന്നവ ആയിരിക്കും. ആയതിനാല്‍ തന്നെ നിങ്ങളുടെ ഫോണിന്റെ ചാര്‍ജര്‍ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ഗുണനിലവാരമുള്ള ചാര്‍ജിംഗ് കേബിളുകളും അഡാപ്‌റ്ററുകളും ഉപയോഗിക്കുന്നത് ഉറപ്പാക്കണം. ഓരോ ഫോണിനും ഓരോ തരത്തിലുള്ള ചാര്‍ജറുകളാണ് കമ്ബനികള്‍ പുറത്തിറക്കുന്നത്. നിങ്ങളുടെ ഫോണിന് അനുയോജ്യമായ ചാര്‍ജറുകള്‍ മാത്രം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

ബാറ്ററി നിറഞ്ഞതിന് ശേഷം വീണ്ടും ഫോണ്‍ കുത്തിയിടാതെ ഇരിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ഫോണിന്റെ ബാറ്ററിയ്ക്ക് കേടാണ്. കഴിയുന്നതും 80 ശതമാനം ചാര്‍ജ് ആയാല്‍ തന്നെ ചാര്‍ജര്‍ ഡിസ്കണക്‌ട് ചെയ്യുന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. ഇക്കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചു കഴിഞ്ഞാല്‍ ഒരു പരുധി വരെ നിങ്ങളുടെ ഫോണിന്റെ ബാറ്ററി സുരക്ഷിതമായി ഇരിക്കുന്നതായിരിക്കും.