Fincat

Pilgrim Died | ഉംറ നിര്‍വഹിച്ച്‌ നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദയിലെത്തിയ മലയാളി തീര്‍ഥാടക മരിച്ചു

റിയാദ്: (KVARTHA) ഉംറ നിര്‍വഹിച്ച്‌ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി ഉംറ തീര്‍ഥാടക ജിദ്ദയില്‍ മരിച്ചു. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവന്‍കുഴിയില്‍ കുഞ്ഞാആഈശ (53) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ജാമിഅ ആശുപത്രിയില്‍ മരിച്ചത്
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മക്കയില്‍ ഉംറ നിര്‍വഹിച്ച ശേഷം മദീനയും സന്ദര്‍ശിച്ചാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദയിലെത്തിയത്. മാതൃസഹോദരിയും മറ്റു കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്. പിതാവ്: പരേതനായ ഉണ്ണീന്‍ (തമിഴ്‌നാട് പൊലീസ്), മാതാവ്: പാറമ്മല്‍ ഇത്തീരുമ്മ, സഹോദരന്‍: പി കെ മുഹമ്മദ് ഹനീഫ (കുഞ്ഞാപ്പു).