സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 280 രൂപ കുറഞ്ഞു

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്.

സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്‍റെ വില കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ രണ്ടാഴ്ച സ്വര്‍ണ വിപണിയില്‍ വലിയ താഴ്ച്ചയും ഉയര്‍ച്ചയുമാണ്‌ സംഭവിച്ചത്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഗ്രാമിന് 280 രൂപ വരെ കുറയുകയും, ഇസ്രയേല്‍ ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 300 രൂപ വര്‍ദ്ധിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 20ന് 5,520 രൂപയായിരുന്ന സ്വര്‍ണ വില ഗ്രാമിന് പടിപടിയായി കുറഞ്ഞ് ഒക്ടോബര്‍ അഞ്ചിന് 5,240 രൂപയില്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ അടിക്കടി വര്‍ദ്ധിച്ച സ്വര്‍ണവില ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിയ്ക്കുകയാണ്.

ഇന്ന് കേരളത്തില്‍ സ്വര്‍ണവില പവന് 44,080 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.. 280 രൂപയാണ് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ശനിയാഴ്ച 1120 രൂപ ഉയര്‍ന്നിരുന്നു.

ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച്‌ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5510 രൂപയാണ്. അതായത്, ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്‌.

സംസ്ഥാനത്ത് വെള്ളി വിലയില്‍ വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 77.50 രൂപയാണ് വില. 8 ഗ്രാമിന് 620 രൂപയും 10 ഗ്രാമിന് 775 രൂപയാണ് വില. ഒരു കിലോഗ്രാമിന് 77,500 രൂപയാണ് വില.

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ സൃഷ്ടിക്കുന്നത് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ്.

അതേസമയം, സ്വര്‍ണം വാങ്ങേണ്ടവര്‍ വില കുറവ് ഉണ്ടായിരിയ്ക്കുന്ന ഈ അവസരം മുതലെടുക്കുന്നതാണ് ഉചിതം.