‘ഞാൻ ഈ നഗരവുമായി പ്രണയത്തിലായി’
റിയാദ്: റിയാദ് നഗരജീവിതത്തെ കുറിച്ചും രാജ്യത്തിെൻറ സാംസ്കാരിക സമ്ബന്നതയെ കുറിച്ചും സൗദി ലുലു ഗ്രൂപ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് സൗദി പ്രസ് ഏജൻസിയുമായി പങ്കുവെച്ച അഭിപ്രായങ്ങളും അനുഭവങ്ങളും ശ്രദ്ധേയമായി
വലിയ പ്രാധാന്യം നല്‍കിയാണ് ഒരു ഇന്ത്യൻ പ്രവാസിയുടെ അഭിമുഖം സൗദി അറേബ്യയുടെ ഒൗദ്യോഗിക വാര്‍ത്ത ഏജൻസി പങ്കുവെച്ചത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പിൻ ചെയ്തുവെച്ചാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.
ജീവിക്കാൻ ഒരു നഗരം തിരഞ്ഞെടുക്കാൻ അവസരമുണ്ടായാല്‍ റിയാദാണ് തിരഞ്ഞെടുക്കുകയെന്നു പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജീവിക്കുന്ന നഗരത്തിലാണ് ജീവിക്കുന്നത് എന്നതില്‍ അഭിമാനമുണ്ടെന്നും താൻ ഈ നഗരവുമായി പ്രണയത്തിലായെന്നും അദ്ദേഹം തുടരുന്നു.
പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടത്. എങ്ങനെ റിയാദില്‍ അതിജീവിക്കുന്നു എന്ന ചോദ്യമായിരുന്നു മുൻകാലങ്ങളില്‍ വിദേശ രാജ്യത്തുനിന്ന് ഉയര്‍ന്നിരുന്നത്. എന്നാല്‍, എങ്ങനെ റിയാദിലേക്ക് എത്താൻ കഴിയുമെന്നാണ് അവര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. 40 കിലോമീറ്റര്‍ തെക്കും കിഴക്കും പടിഞ്ഞാറും വടക്കും സഞ്ചരിച്ചാലും നിങ്ങള്‍ ഈ മനോഹര നഗരത്തിനുള്ളില്‍തന്നെയായിരിക്കും. ഈ പരന്ന നഗരത്തില്‍ ലഭിക്കുന്ന സമാധാനാന്തരീക്ഷം എല്ലാ അര്‍ഥത്തിലും ഞങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ഏത് രാത്രിയിലും കുടുംബത്തിനും കുട്ടികള്‍ക്കും ഇറങ്ങിനടക്കാനുള്ള സുരക്ഷിതത്വം ഈ നഗരം നല്‍കുന്നുണ്ടെന്നും ഷഹീം അഭിമുഖത്തില്‍ പറയുന്നു.
വിനോദ വിസ്മയ വിജ്ഞാന പരിപാടികള്‍ ആസ്വദിക്കാൻ വാരാന്ത്യങ്ങളില്‍ നഗരം വിടേണ്ട അവസ്ഥ ഇപ്പോഴില്ല. റിയാദ് സീസണ്‍ ഉള്‍പ്പെടെ നിരവധി കലാവേദികള്‍ ഈ നഗരത്തില്‍ തന്നെ അരങ്ങേറുന്നുണ്ട്. റിയാദ് നഗരത്തിന് വേനല്‍ചൂട് പിടിക്കുമ്ബോള്‍ തണുപ്പിക്കാൻ അല്‍ബാഹ പോലുള്ള നഗരങ്ങളും ഈ രാജ്യത്തിനകത്തുണ്ടെന്നും ഷഹീം കൂട്ടിച്ചേര്‍ത്തു. നിക്ഷേപ കമ്ബനി എന്ന നിലയില്‍ ഈ രാജ്യത്തെ ഞങ്ങളുടെ ജാലകം സൗദി നിക്ഷേപ മന്ത്രാലയമാണ്.
മന്ത്രാലയത്തില്‍നിന്നും ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും മികച്ച സേവനമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. നിക്ഷേപ വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് കൃത്യസമയത്ത് പ്രതികരിക്കുകയും ആശയക്കുഴപ്പമുള്ള വിഷയങ്ങളില്‍ കൃത്യമായി ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന രാജ്യത്തിെൻറ പ്രഫഷനലിസത്തിെൻറയും കാര്യക്ഷമതയുടെയും പ്രതിബിംബമാണ് മന്ത്രാലയം. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരും അവര്‍ക്ക് നേതൃത്വം നല്‍കാൻ ഊര്‍ജസ്വലനായ നിക്ഷേപമന്ത്രിയുമുണ്ടെന്നതാണ് ഈ വകുപ്പിനെ സൃഷ്‌ടിപരമാക്കുന്നത്.
ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളാണ് ഈ രാജ്യത്തിനുള്ളത്. അവര്‍ ഈ രാജ്യത്തിെൻറ പുരോഗതിക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. സ്ഥിരതയുള്ള സാമ്ബത്തിക സമ്ബദ് വ്യവസ്ഥയാണ് സൗദിയുടേത്. കിരീടാവകാശിയുടെ പരിവര്‍ത്തന പദ്ധതിയായ വിഷൻ-2030 പ്രഖ്യാപിച്ചതോടെ സമ്ബദ് വ്യവസ്ഥ കൂടുതല്‍ ബലപ്പെട്ടു. കോവിഡ് കാലത്ത് എല്ലാ മേഖലകളിലും അതിവേഗ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൊണ്ടുവന്ന ചടുലമായ നീക്കം അഭിനന്ദിക്കേണ്ടതാണ്.
സഹപ്രവര്‍ത്തകരായ സ്വദേശി തൊഴിലാളികളുടെ ഉല്‍പാദനശേഷിയെക്കുറിച്ചും പരസ്പര ബഹുമാനത്തിെൻറ ആഴത്തെ കുറിച്ചും ഷഹീം പറയുന്നു. മുതിര്‍ന്ന പൗരന്മാരെയും പ്രായംചെന്ന മനുഷ്യരെയും സൗദി യുവത്വം പരിചരിക്കുന്നത് സൗദി അറേബ്യയില്‍നിന്ന് കണ്ടുപഠിക്കേണ്ട സംസ്കാരമാണെന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നു.