Fincat

ഈ വൈനിന് പഴക്കം 5000 വര്‍ഷം, കണ്ടെത്തിയത് രാജ്ഞിയുടെ ശവകുടീരത്തില്‍

പഴക്കമേറുന്തോറും വീര്യവും വിലയും കൂടുന്ന ഒന്നാണ് വൈൻ. പഴക്കം ചെന്ന വൈനുകള്‍ അതുകൊണ്ട് തന്നെ വൈൻപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

1 st paragraph

എന്നാല്‍, 5000 വര്‍ഷം പഴക്കമുള്ള വൈൻ ആണെങ്കിലോ? അതേ, തികച്ചും യാദൃച്ഛികമായി അങ്ങനെ ഒരു വൈൻ കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകര്‍.

ഒരു ഈജിപ്ഷ്യൻ രാജ്ഞിയുടെ ശവകുടീരത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഗവേഷകര്‍ ഈ വൈൻ കണ്ടെത്തുന്നത്. മരണാനന്തര യാത്രയില്‍ രാജ്ഞിക്ക് കുടിക്കാൻ എന്ന ഉദ്ദേശത്തോടെയാവണം വൈൻ ശവകുടീരത്തില്‍ വച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.

2nd paragraph

ഏകദേശം ബിസി 3,000 -മുതലാണ്, മെറേറ്റ്-നീത്ത് രാജ്ഞി അബിഡോസില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെ ഈജിപ്തിലെ ഈ ശ്മശാനസ്ഥലത്ത് സ്വന്തമായി ശവകുടീരമുള്ള ഏക സ്ത്രീ എന്ന ബഹുമതിയും ഈ രാജ്ഞിക്ക് മാത്രമുള്ളതാണ്. ആ കാലഘട്ടത്തിലെ ഏറ്റവും ശക്തയായ സ്ത്രീയായിരുന്നു അവര്‍ എന്നും ഈജിപ്തിലെ ആദ്യത്തെ വനിതാ ഫറവോൻ പോലും ആയിരിക്കാമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

അവരുടെ ശവകുടീരം പരിശോധിക്കെ നിരവധി കരകൗശല വസ്തുക്കള്‍ ഇവിടെ നിന്നും കണ്ടെത്തി. അതില്‍ പെടുന്നതാണ് ഈ വൈൻ ജാറുകളും. ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ഇത് ശവകുടീരത്തില്‍ വച്ചത് എന്നാണ് ഗവേഷകരുടെ അനുമാനം. ഈ വൈൻ ജാറുകളടക്കം ഇവിടെ നിന്നും കണ്ടെത്തിയ വസ്തുക്കളെല്ലാം അവയുടെ ചരിത്രപ്രാധാന്യം മനസിലാക്കുന്നതിന് വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ആര്‍ക്കിയോളജിസ്റ്റായ പ്രൊഫസ്സര്‍ ക്രിസ്റ്റീന കോലര്‍ പറഞ്ഞു.

വൈൻ ഇപ്പോള്‍ ദ്രാവകരൂപത്തില്‍ അല്ലെന്നും അതുകൊണ്ട് തന്നെ അത് ചുവപ്പാണോ വെള്ളയാണോ എന്ന് പറയാൻ സാധിക്കില്ല എന്നും ക്രിസ്റ്റീന പറഞ്ഞു.

ഏതായാലും ഗവേഷണത്തിലൂടെ അന്നത്തെ കാലത്തെ കുറിച്ചും രാജ്ഞിയെ കുറിച്ചും കൂടുതല്‍ അറിവുകള്‍ ലഭിക്കുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.