മുഖം സുന്ദരമാക്കാൻ റോസ് വാട്ടര്‍ ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഗുണകരമാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് റോസ് വാട്ടര്‍.

ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്ബോള്‍ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും കറുത്ത പാടുകളെ അകറ്റാനും സഹായിക്കും. ഏതുതരം ത്വക്കിനും റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. ത്വക്കിന്‍റെ പിഎച്ച്‌ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനോടൊപ്പം ഇവ മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും.

നിറം കൂട്ടാന്‍…

രാത്രി ഉറങ്ങുന്നതിന് മുമ്ബ് മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നത് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മുഖം കഴുകി തുടച്ചതിന് ശേഷം റോസ് വാട്ടര്‍ മുഖത്ത് തേച്ച്‌ ഉറങ്ങാം. രാവിലെ മുഖം കഴുകാം.

കറുത്ത പാടുകളെ അകറ്റാന്‍…

കോട്ടണ്‍ തുണി കൊണ്ട് റോസ് വാട്ടറില്‍ മുക്കി മുഖം ഇടയ്ക്കിടെ തുടയ്ക്കുന്നത് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.

മുഖക്കുരു മാറാന്‍…

റോസ് വാട്ടറില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനി മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നതും നല്ലത്.

ചുളിവുകളെ തടയാന്‍…

മുഖത്തെ ചുളിവുകളെ തടയാനും ആന്റിഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയ റോസ് വാട്ടര്‍ സഹായിക്കും. ഇതിനായി റോസിന്‍റെ ഇതളുകളിട്ട ചൂടുവെള്ളമോ അല്ലെങ്കില്‍ പുറത്തു നിന്ന് വാങ്ങുന്ന റോസ് വാട്ടറോ മുഖത്ത് പുരട്ടാവുന്നതാണ്.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍…

ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച റോസ് വാട്ടറില്‍ പഞ്ഞി മുക്കിയെടുക്കുക. ശേഷം ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. ഇങ്ങനെ പതിവായി ചെയ്യുന്നത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും.

മേക്കപ്പ് റിമൂവ് ചെയ്യാന്‍…

മേക്കപ്പ് റിമൂവറുകള്‍ക്ക് ബദലായി ഉപയോഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടര്‍. മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാൻ ഇവ സഹായിക്കും.