Fincat

വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു; വീണാ ജോര്‍ജ്

വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരുതോംകരയില്‍ നിന്നുള്ള വവ്വാല്‍ സാമ്ബിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്.

1 st paragraph

ഇക്കാര്യം ഐ.സി.എം.ആര്‍ മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇത് നിപയെ പ്രതിരോധിക്കുന്നതില്‍ വലിയൊരു മുതല്‍കൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിലയിരുത്തുന്നത്.

57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സ്ഥിരീകരിച്ചത്. നിപയുടെ രണ്ടാം ഘട്ടം വലിയ രീതിയില്‍ ആളുകളെ ആശങ്കയിലാക്കിരുന്നു. ആദ്യഘട്ടത്തിലെ പോലെ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ഉണ്ടാകുമോ എന്നെല്ലാം പലരും ചിന്തിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഇത് ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു.

2nd paragraph

രണ്ടാമതും നിപ പടര്‍ന്നതിനെ തുടര്‍ന്ന് എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന ചോദ്യം എല്ലായിടത്തു നിന്നും ഉയര്‍ന്നിരുന്നു. ഇതിനെ കുറിച്ച്‌ ഗവേഷകരും ആരോഗ്യ പ്രവര്‍ത്തകരും പഠനം നടത്തി കൊണ്ടിരിക്കെയാണ്.