Fincat

റിലീസിന് തോട്ട് മുമ്പ് വിവാഹം; തീയറ്ററിലെത്തി മാലയിട്ട് വധൂവരന്മാര്‍ ‘ലിയോ’ ഫസ്റ്റ് ഷോ കാഴ്ച

ആവേശക്കാഴ്ചയായി ‘ലിയോ’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. നിരവധി ആരാധകരാണ് ആഘോഷപൂര്‍വ്വം ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തത്.

1 st paragraph

ഡിജെ പാര്‍ട്ടികളും കട്ടൗട്ടിലെ പാലഭിഷേകവും ഒക്കെയാണ് എന്നാല്‍ ലിയോയുടെ റിലീസിന് മുന്‍പ് വേറിട്ട ഒരു കാഴ്ചയും തമിഴ്നാട്ടില്‍ നിന്ന് എത്തി. കടുത്ത വിജയ് ആരാധകരായ വധൂവരന്മാര്‍ വിവാഹത്തലേന്ന് ലിയോ കളിക്കുന്ന തിയറ്ററിലെത്തി പരസ്പരം മാലയിടുന്നതിന്‍റെ വിഡിയോ ആണത്.(Couple exchanges garlands and rings inside theatre screening ‘Leo’)

 

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ലിയോ റിലീസ് ദിവസം വിജയ് ആരാധകര്‍ വ്യത്യസ്തമായ ഈ ആഘോഷത്തിന് സാക്ഷ്യം വഹിച്ചത്. വെങ്കടേഷും മഞ്ജുളയുമാണ് പരസ്പരം ഹാരം ചാര്‍ത്തിയതും മോതിരം അണിയിച്ചതും. ലിയോയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ മുന്നില്‍ വച്ചായിരുന്നു മാലയിടല്‍.

2nd paragraph

വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളും തീയറ്ററില്‍ ഉണ്ടായിരുന്നു.അതേസമയം, വിജയ്യുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ചിത്രത്തിലേത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങള്‍. ഗംഭീര ഷോര്‍ട്ടുകളും മികച്ച ദൃശ്യങ്ങളും കൊണ്ട് ചിത്രം സമ്ബന്നമാണെന്നും ചിത്രം കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നു.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.