അവനി ലെഖാരയ്ക്കു സ്വര്‍ണ്ണം, ഏഷ്യാ പാരാ ഗെയിംസില്‍ ഇന്ത്യ കുതിക്കുന്നു

അവനി ലെഖര ഒരിക്കല്‍ കൂടെ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്‌. ഏഷ്യൻ പാരാ ഗെയിംസിലും അവനി സ്വര്‍ണ്ണം നേടി. ടോക്കിയോ പാരാലിമ്ബിക് ചാമ്ബ്യൻ അവനി ലെഖാര ചൈനയിലും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തു.
R2 – വനിതകളുടെ 10m AR സ്റ്റാൻഡ് SH1 ഫൈനലില്‍ സ്വര്‍ണ്ണ മെഡല്‍ അവര്‍ ഉറപ്പിച്ചു. 249.6 എന്ന ശ്രദ്ധേയമായ ടോട്ടല്‍ സ്‌കോറുമായി ലെഖര മൂന്ന് ചൈനീസ് എതിരാളികളെ പിന്നിലാക്കി ആണ് സ്വര്‍ണ്ണം നേടിയത്.


മറ്റൊരു ഇന്ത്യൻ മത്സരാര്‍ത്ഥി മോണ അഗര്‍വാള്‍, കടുത്ത മത്സരങ്ങള്‍ക്കിടയില്‍ ആറാം സ്ഥാനത്തെത്തി.
ഇന്ത്യയുടെ നാലാമത്തെ സ്വര്‍ണ്ണ മെഡല്‍ ആണ് ഇത്. നേരത്തെ ഹൈ ജമ്ബില്‍ രണ്ട് സ്വര്‍ണ്ണവും ക്ലബ് ത്രോയില്‍ ഒരു സ്വര്‍ണ്ണവും ഇന്ത്യ നേടിയിരുന്നു. ഇന്ത്യക്ക് ആകെ 11 മെഡല്‍ ആയി. നാലു സ്വര്‍ണ്ണം, അഞ്ച് വെള്ളി, 2 വെങ്കലം എന്നിവയാണ് ഇന്ത്യ നേടിയത്‌.