Fincat

‘ഇമ്പിച്ചിബാവ’ ആശുപത്രിയിൽ സ്വജന്യ ഹൃദ്രോഗ ക്യാമ്പ് നടത്തി

ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗം ‘IMCH Beating Heart’നടത്തുന്ന സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സീനിയർ ഇന്റർ വെൻഷണൽ കാർഡിയോളോജിസ്റ്റ് ഡോ.മുഹമ്മദ് റനീഷ് പി .പി യാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

1 st paragraph


ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒ.പി രജിസ്‌ട്രേഷൻ,ഡോക്ടറുടെ പരിശോധന,ഇ.സി.ജി എന്നിവ സൗജന്യമായും .എക്കോ,ടി.എം.ടി ടെസ്റ്റ്റ്റുകൾ അൻപത് ശതമാനം ഡിസ്‌കൗണ്ടോടു കൂടിയും നൽകുന്നതാണ്.ഒക്ടോബർ 23 മുതൽ നവംബർ 15 വരെയാണ് ക്യാമ്പ്.
പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജ് ഡോ.സന്തോഷ്‌കുമാരി .സി രാമകൃഷ്‌ണന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്‌കുമാരി അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ,ഡോ.ഷംസുദ്ധീൻ ഡോ.ജിതിൻ ഡേവീസ്,ഡോക്ടർമാരായ.മുഹമ്മദ് റിനീഷ്,ഡോ.അലിഷ ഷാജഹാൻ എന്നിവർ സംസാരിച്ചു.
ഡയറക്ടർ ബോർഡ് മെമ്പർ പി.ടി നാരായണൻ സ്വാഗതവും കാർഡിയോളൊജി ആർ.എം.ഒ ഡോ.തൗഫീഖ്  നന്ദിയും പറഞ്ഞു.
ബുക്കിങ്:-04942660000,9447030102