നവീകരിച്ച തിരൂർ റെയിൽവേ ഫൂട്ട് ഓവർബ്രിഡ്ജ് തുറന്നു

തിരൂർ: തിരൂർ നഗരത്തിൽ ഏറെക്കാലത്തെ യാത്രാ ദുരിതത്തിന് പരിഹാരമായി ക്കൊണ്ട് നവീകരിച്ച റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു കൊടുത്തു. വ്യാപാരികളും തൊഴിലാളികളും കൗൺസിലർമാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്ത ചടങ്ങിൽ വച്ച് ചെയർ പേഴ്സൺ നസീമ എ.പി. യാണ് ഇത് നിർവഹിച്ചത് വൈസ് ചെയർ മാൻ പി.രാമൻ കുട്ടി അദ്ധ്യക്ഷനായി . സ്റ്റാർറിംഗ് കമ്മറ്റി ചെയർമാൻ മാരായ കെ.കെ. സലാം മാസ്റ്റർ അഡ്വ എസ്. ഗിരീഷ്, ബിജിത ടി ഫാത്തിമത്ത് സജ്ന , കൗൺസിലർ മാരായ കെ.അബൂ ബക്കർ , അബ്ദുള്ളക്കുട്ടി ഐ.പി. സീനത്ത്, നാസർ മൂപ്പൻ , ആസൂത്രണ സമിതി ഉപാദ്ധ്യ ക്ഷൻ പി.കെ.കെ. തങ്ങൾ, എ.കെ. സൈതാലിക്കുട്ടി ,യാസർ പയ്യോളി, തിരൂർ റെയിൽവേസ്റ്റേഷൻ മാസ്റ്റർ സുശീൽ . അൻവർ പാറയിൽ, മൊയ്തുഷ വി. ഇപ്നു നാസർ പൊറൂർ,ഗണേശൻ , ഹമീദ് കൈനിക്കര പങ്കെടുത്തു
നഗരസഭാ ഫണ്ടിൽ നിന്നും 20 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഈ പ്രവൃത്തി പൂർത്തിയാക്കിയത്. ഇതോടെ മാർക്കറ്റിൽ നിന്നും കോർട്ട് റോഡിലേക്ക് കടക്കുന്നതിന്റെ പ്രയാസം ഇല്ലാതായി. നഗരസഭ ഫണ്ടിൽ നിന്നും പണമടച്ച് റെയിൽവേയാണ് ടെണ്ടർ ചെയ്ത് പണി പൂർത്തീകരിച്ചത്