Fincat

വളര്‍ത്തുനായുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്

ഷൊര്‍ണൂര്‍: മുണ്ടായ, നെടുങ്ങോട്ടൂര്‍ പ്രദേശങ്ങളില്‍ വളര്‍ത്തുനായുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്കേറ്റു. മുണ്ടായയില്‍ ഒരു വ്യക്തി വളര്‍ത്തുന്ന നായ് കൂട്ടില്‍നിന്ന് രക്ഷപ്പെട്ടോടി പരിസരവാസികളെയടക്കം കടിച്ചു എന്നാണ് പരാതി.

വീട്ടിനുള്ളില്‍ കയറിയും ആളുകളെ കടിച്ചതിനാല്‍ നായ്ക്ക് പേവിഷബാധയുണ്ടോ എന്ന് സംശയമുണ്ട്. ഇതിനാല്‍ കടിയേറ്റവരും കുടുംബാംഗങ്ങളും ഭീതിയിലാണ്.

കടിയേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ദിവസങ്ങള്‍ക്ക് മുമ്ബ് സൊസൈറ്റിയില്‍ പാല്‍ നല്‍കാനെത്തിയ യുവാവിന്‍റെ ചെവി വളര്‍ത്തുനായ് കടിച്ച്‌ പറിച്ചിരുന്നു. മുണ്ടായയില്‍ അനധികൃതമായി തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കുന്ന ആള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.

2nd paragraph