ആര്‍മി റിക്രൂട്ട്മെന്റ് റാലി: വരുന്നത് വ്യാജ മെയില്‍

ബംഗളൂരു: മൈസൂരുവില്‍ നടന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ ഇ-മെയിലുകള്‍ വരുന്നു.

arobengaluruhq@gmail.com എന്ന വിലാസത്തില്‍നിന്നാണ് അത്തരം മെയിലുകള്‍ വരുന്നതെന്നും അതിന് ആര്‍മിയുമായി ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഇ-മെയില്‍ വിലാസം ഉദ്യോഗാര്‍ഥികള്‍ ബ്ലോക്ക് ചെയ്യണം. വ്യാജ മെയിലുകള്‍ അയക്കുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 080 29516517 എന്ന നമ്ബറില്‍ വിളിക്കാം.