Fincat

അല്‍ ശിഫ ആശുപത്രിക്ക് അടിയില്‍ ഹമാസ് തുരങ്കമെന്ന് ഇസ്രായേല്‍; ആരോപണം കള്ളമെന്ന് ഹമാസ്

ഗസ്സ: ഗസ്സയിലെ അല്‍ ശിഫ ആശുപത്രിക്ക് താഴെയാണ് ഹമാസിന്റെ പ്രധാന തുരങ്കമെന്നും ഹമാസിന്റെ കമാൻഡ് കണ്‍ട്രോള്‍ സെന്റര്‍ ഈ ആശുപത്രിയിലാണെന്നും ഇസ്രായേല്‍.

1 st paragraph

ആശുപത്രിയില്‍ ബോംബിടുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രിയെയും സാധാരണക്കാരെയും ഹമാസ് മറയാക്കുകയാണെന്നും ചില ഡയഗ്രവും ശബ്ദ റെക്കോഡിങ്ങുകളും സഹിതം ഇസ്രായേല്‍ സൈനിക വക്താവ് ആരോപിച്ചു. അതേസമയം, ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാനുള്ള പുതിയ കള്ളങ്ങളാണ് ഇസ്രായേലിന്റെ ആരോപണമെന്ന് ഹമാസ് നേതാവ് ഇസ്സത്ത് റഷാഖ് ടെലഗ്രാമില്‍ അറിയിച്ചു. അല്‍ അഹ്‍ലി ആശുപത്രിയില്‍ നടത്തിയതിനേക്കാള്‍ വലിയ കൂട്ടക്കൊല നടത്താനാണ് അവര്‍ പദ്ധതിയിടുന്നത്. വൈദ്യുതി മുടക്കിയത് മറ്റു ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ശിഫ ആശുപത്രികൂടി തകര്‍ത്ത് ഗസ്സയിലെ ആരോഗ്യ സംവിധാനം തകര്‍ക്കാനാണ് ശ്രമം. ഇതിന് ന്യായം ചമക്കാനാണ് പുതിയ കള്ളം പറയുന്നത്. നുണകളുടെ പരമ്ബരതന്നെ ആവര്‍ത്തിക്കുന്നതാണ് ഇസ്രായേലിന്റെ രീതിയെന്ന് ഇസ്സത്ത് റഷാഖ് കൂട്ടിച്ചേര്‍ത്തു.

അല്‍ ശിഫ ആശുപത്രിയുടെ വരാന്തയിലും കാത്തിരിപ്പ് മുറികളിലും മുറ്റത്തുമൊക്കെയായി 50000ത്തിലേറെ അഭയാര്‍ഥികള്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗസ്സയിലെ അല്‍ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച നടത്തിയ ബോംബാക്രമണത്തില്‍ 500ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

2nd paragraph