ബലാത്സംഗം, കവര്‍ച്ച, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഒന്നാംസ്ഥാനത്ത് മുസ്‍ലിംകള്‍ -ബദറുദ്ദീൻ അജ്മല്‍
ഗുവാഹതി: മുസ്‍ലിംകള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിച്ചുവരികയാണെന്ന് ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) നേതാവ് ബദറുദ്ദീൻ അജ്മല്‍.
കവര്‍ച്ച, ബലാത്സംഗം, കൊള്ള, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നമ്മള്‍ മുസ്‍ലിംകള്‍ ഒന്നാമതാണ് എന്നും ജയിലില്‍ പോകുന്നവരുടെ കണക്കിലും നാം ഒന്നാമതാണ് എന്നുമായിരുന്നു ബദറുദ്ദീൻ അജ്മലിന്റെ പരാമര്‍ശം. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. താൻ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും മുസ്‍ലിംകളുടെ ഇടയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വിദ്യാഭ്യാസത്തിന്റെ അപര്യാപ്തയാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെര്‍ഫ്യൂം വ്യവസായിയായ ബദ്‌റുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫ് അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. 126 അംഗ അസം നിയമസഭയില്‍ എ.ഐ.യു.ഡി.എഫിന് 15 എം.എല്‍.എമാരാണുള്ളത്.
”ലോകമെമ്പാടുമുള്ള മുസ്‍ലിം സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെ അഭാവം ഞാൻ കണ്ടു. ഞങ്ങളുടെ കുട്ടികള്‍ പഠിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നില്ല. മെട്രിക്കുലേഷൻ പോലും പൂര്‍ത്തിയാക്കാൻ കഴിയുന്നില്ല എന്ന സങ്കടം കൊണ്ടാണ് ഞാൻ പറഞ്ഞത്. വിദ്യാഭ്യാസത്തിന്റെ ആവശ്യകത യുവാക്കള്‍ക്ക് വിശദീകരിക്കാനാണ് ഞാൻ അങ്ങനെ പറഞ്ഞത്.”-പരാമര്‍ശത്തെ ന്യായീകരിച്ചുകൊണ്ട് ബദറുദ്ദീൻ അജ്മല്‍ പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും പെണ്‍കുട്ടികളെ നോക്കുമ്ബോഴോ അവരുമായി ഇടപഴകുമ്ബോഴോ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.
”സ്ത്രീകളെ നോക്കുമ്ബോള്‍ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുന്നുവെന്ന് പറയുന്ന ആണ്‍കുട്ടികളോട്, ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു, ഇസ്‌ലാം പറയുന്നതനുസരിച്ച് പെരുമാറാൻ ഉചിതമായ ഒരു മാര്‍ഗമുണ്ട്, ഞങ്ങള്‍ മാര്‍ക്കറ്റിലോ ഏതെങ്കിലും പൊതുസ്ഥലത്തോ പോകുമ്ബോള്‍ സ്ത്രീകളെ കാണുമ്ബോള്‍ നമ്മള്‍ തിരിഞ്ഞുനോക്കണം. അവരുടെ
കുടുംബത്തിലും സ്ത്രീകള്‍ ഉണ്ടെന്ന് അവര്‍ ഓര്‍ക്കണം, അമ്മയെയും സഹോദരിമാരെയും കുറിച്ച് ചിന്തിച്ചാല്‍ അവര്‍ക്ക് അനുചിതമായ ചിന്തകള്‍ ഒരിക്കലും ഉണ്ടാകില്ല,”-ബദ്‌റുദ്ദീൻ അജ്മല്‍ പറഞ്ഞു.
ഒക്‌ടോബര്‍ 20 ന് അസമിലെ ഗോള്‍പാറ ജില്ലയില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തിലായിരുന്നു അജ്മല്‍ സമുദായത്തിന്റെ വിദ്യാഭ്യാസ പോരായ്മകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ”മുസ്‌ലിംകള്‍ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കുമായി അവയെ ബന്ധപ്പെടുത്തി.ആളുകള്‍ ചന്ദ്രനിലേക്കും സൂര്യനിലേക്കും പോകുന്നു. നമ്മള്‍ എങ്ങനെ ജയിലില്‍ പോകണം എന്നതിനെക്കുറിച്ച് പി.എച്ച്.ഡി ചെയ്യുന്നു. ഒരു പോലീസ് സ്റ്റേഷനില്‍ കയറി നോക്കൂ, ആരാണ് കേവലഭൂരിപക്ഷമെന്ന് നിങ്ങള്‍ക്കറിയാം; അബ്ദുറഹ്മാൻ, അബ്ദുര്‍ റഹീം, അബ്ദുള്‍ മജീദ്, ബദ്‌റുദ്ദീൻ, സിറാജുദ്ദീൻ, ഫക്രുദ്ദീൻ, അത് സങ്കടകരമായ കാര്യമല്ലേ?” -എന്നായിരുന്നു ബദ്‌റുദ്ദീൻ അജ്മലിന്റെ
ചോദ്യം.