സംസ്ഥാന പൊലീസ് മേധാവി തിരൂരില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി

തിരൂര്‍: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിരൂരില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി.

അന്തരിച്ച ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന വെള്ളേക്കാട്ട് കുഞ്ഞഹമ്മദ് കുട്ടി എന്ന കുട്ടി ഡോക്ടറുടെ തിരൂര്‍ നടുവിലങ്ങാടിയിലെ വസതിയിലാണ് വെള്ളിയാഴ്ച രാത്രി 8.30ഓടെ ഡി.ജി.പി സന്ദര്‍ശനം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കുട്ടി ഡോക്ടറുടെ നാലാം ചരമ വാര്‍ഷികം. ജീവിച്ചിരിക്കുമ്ബോള്‍ കുട്ടി ഡോക്ടറോടും കുടുംബത്തോടും ഉണ്ടായിരുന്ന ഊഷ്മള ബന്ധത്തിന്റെ പേരിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സന്ദര്‍ശനം.

സംസ്ഥാന പൊലീസ് മേധാവിയെ കുട്ടി ഡോക്ടറുടെ കുടുംബവും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചു. ഒരു മണിക്കൂര്‍ കുട്ടി ഡോക്ടറുടെ വീട്ടില്‍ ചെലവഴിച്ച ഡി.ജി.പി ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. താനൂര്‍ ഡി.വൈ.എസ്.പി വി.വി. ബെന്നി, തിരൂര്‍ സി.ഐ എം.ജെ. ജിജോ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാന പൊലീസ് മേധാവിയെ അനുഗമിച്ചു.