പൊലീസ് കമീഷണറുടെ പേരില്‍ പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശം
മംഗളൂരു: സിറ്റി പൊലീസ് കമീഷണര്‍ അനുപം അഗര്‍വാള്‍ ആശുപത്രിയില്‍നിന്ന് പണം കടം ചോദിക്കുന്നതായി വ്യാജ വാട്സ്‌ആപ് സന്ദേശം.
”സര്‍, ഞാൻ ആശുപത്രിയിലാണ്. എന്റെ യു.പി.ഐ പ്രവര്‍ത്തിക്കുന്നില്ല. എനിക്ക് കുറച്ച് പണം ആവശ്യമുണ്ട്. താങ്കള്‍ക്ക് ട്രാൻസ്ഫര്‍ ചെയ്യാൻ പറ്റുമെങ്കില്‍ ഒരു മണിക്കൂറിനകം തിരിച്ചടക്കാം”.-ഇതാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ അയച്ചുകൊണ്ടിരുന്നത്. സംഭവത്തില്‍ പൊലീസ് സൈബര്‍ വിഭാഗം അന്വേഷണം തുടങ്ങി.