ആന്ധ്ര ട്രെയിന്‍ ദുരന്തം; 12 ട്രെയിനുകള്‍ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു
അമരാവതി: ആന്ധ്രപ്രദേശിലെ വിജയനഗരത്ത് രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 12 ട്രെയിനുകള്‍ റദ്ദാക്കുകയും 15 എണ്ണം വഴിതിരിച്ചുവിടുകയും 7 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി ഈസ്റ്റ് കോസ്റ്റ് റെയില്‍വേ.
ട്രെയിൻ നം. 22860 എം.ജി.ആര്‍ ചെന്നൈ സെൻട്രല്‍-പുരി എക്സ്പ്രസും 17244 രായഗഡ-ഗുണ്ടൂര്‍ എക്‌സ്‌പ്രസുമാണ് ഇന്ന് റദ്ദാക്കിയത്. ട്രെയിൻ നം. 17240 വിശാഖപട്ടണം-ഗുണ്ടൂര്‍ എക്സ്പ്രസ് ഒക്ടോബര്‍ 31ന് റദ്ദാക്കും. യാത്രക്കാര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സി.പി.ആര്‍.ഒ ബിശ്വജിത് സാഹു വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരമാണ് വിശാഖപട്ടണം-രായഗഡ പാസഞ്ചര്‍ ട്രെയിനും വിശാഖപട്ടണം-പാലാസ പാസഞ്ചര്‍ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശിലെ അലമന്ദ, കണ്ടകപ്പള്ളി പട്ടണങ്ങള്‍ക്കിടയില്‍ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വിശാഖപട്ടണം-പാലാസ പാസഞ്ചര്‍ ട്രെയിനിന്റെ പിന്നിലെ രണ്ട് കോച്ചുകളും വിശാഖപട്ടണം-രായഗഡ പാസഞ്ചറിന്റെ ട്രെയിന്‍ എഞ്ചിനും പാളം തെറ്റിയിരുന്നു.
വിജയനഗരയില്‍ നിന്ന് റായ്ഗഡിലേക്ക്
പോയ ട്രെയിന്‍ വിശാഖപട്ടണത്ത് നിന്ന് പാലാസയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബോഗികള്‍ പാളം തെറ്റിയതാണെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സി.പി.ആര്‍.ഒ അറിയിച്ചു. വിശാഖപട്ടണം-രായഗഡ ട്രെയിനിന്റെ സിഗ്‌നല്‍ ഓവര്‍ഷൂട്ട് ചെയ്തതാണ് കൂട്ടിയിടിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. അടിയന്തര ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാനും വിശാഖപട്ടണത്ത് നിന്നും വിജയനഗരത്തിന്റെ സമീപ ജില്ലകളില്‍ നിന്നും കഴിയുന്നത്ര ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് അയക്കാനും മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടിട്ടുണ്ട്.
ഒമ്ബത് ട്രെയിനുകള്‍ വിജയവാഡ-നാഗ്പൂര്‍-റായ്പൂര്‍-ജാര്‍സുഗുഡ-ഖരഗ്പൂര്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്
1. 28.10.2023ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബര്‍.22852 മംഗളൂരുസെൻട്രല്‍-സന്ത്രഗച്ചി എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടില്‍ ഓടും.
2. 29.10.2023ന് SMV ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന 12246 SMV ബെംഗളൂരു- ഹൗറ തുരന്തോ എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടില്‍ ഓടും.
3. 29.10.2023ന് തിരുപ്പതിയില്‍ നിന്ന് പുറപ്പെടുന്ന 20890 തിരുപ്പതി-ഹൗറ എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടില്‍ ഓടും.
4. 29.10.2023ന് സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടുന്ന 12704 സെക്കന്തരാബാദ്- ഹൗറ ഫലക്നുമ എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടില്‍ ഓടും
5. 29.10.2023ന് SMV ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന 12864 SMV ബെംഗളൂരു- ഹൗറ എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടില്‍ ഓടും.
6. 29.10.2023ന് SMV ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന 22305 SMV ബെംഗളൂരു-ജാസിദിഹ് എക്സ്പ്രസ് വഴിതിരിച്ചുവിട്ട റൂട്ടില്‍ ഓടും.
7. ട്രെയിൻ നമ്ബര്‍. 28.10.2023-ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന 22503 കന്യാകുമാരി-എസ്‌എംവി ബെംഗളൂരു വഴിതിരിച്ചുവിട്ട റൂട്ടില്‍ ഓടും.
8. 29.10.2023ന് MGR ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബര്‍ 12840 MGR ചെന്നൈ സെൻട്രല്‍-ഹൗറ മെയില്‍ വഴിതിരിച്ചുവിട്ട റൂട്ടില്‍ ഓടും.
9. 29.10.2023ന് വാസ്കോഡഗാമയില്‍ നിന്ന് പുറപ്പെടുന്ന 18048-ാം നമ്ബര്‍ വസോഡ ഗാമ-ഷാലിമര്‍ ട്രെയിൻ വഴിതിരിച്ചുവിട്ട റൂട്ടില്‍ ഓടും.