ബിവറേജ് ഷോപ്പ് ഇൻചാര്‍ജ്ജിന് മൂന്നുവര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം : ബെവ്കോ ഔട്ട് ലെറ്റിലെ ക്രമക്കേടില്‍ ബിവറേജ് ഷോപ്പ് ഇൻചാര്‍ജ്ജിന് മൂന്നുവര്‍ഷം തടവിനും 1,00,000 രൂപ പിഴയും ശിക്ഷിച്ചു.
ഇടുക്കി ബൈസൻവാലി ബെവ്കോ ഔട്ട് ലെറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷോപ്പ് ഇൻചാര്‍ജ്ജായിരുന്ന പി.എൻ. സജിയെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷിച്ചത്.
2008-2009 കാലഘട്ടത്തില്‍ ബൈസൻവാലി ബെവ്കോ ഔട്ട് ലെറ്റിലെ ദിവസ വരുമാനത്തിന്റെ ഒരു വിഹിതംമാത്രം ബാങ്കിലടച്ചശേഷം കൌണ്ടര്‍ഫോയില്‍ തിരുത്തി 2,30,000 രൂപ വെട്ടിച്ചതില്‍ ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന കെ. വി. ജോസഫ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി. എൻ. സജി കുറ്റക്കാരനാണെന്ന് വിജിലൻസ് കോടതി കണ്ടെത്തി.
ഈ കേസില്‍ ഇടുക്കി വിജിലൻസ് ഇൻസ്പെക്ടറായിരുന്ന ഗില്‍സൻ മാത്യു അന്വേഷണം നടത്തിയത്. ഡി.വൈ.എസ്.പി യായിരുന്ന രതീഷ് കൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്
പ്രോസിക്യൂട്ടര്‍മാരായ രാജ് മോഹൻ ആര്‍ പിള്ള, ഉഷാകുമാരി, സരിത. വി.എ എന്നിവര്‍ ഹാജരായി.