ലഹരിക്കെതിരെ ചിത്രംവരച്ച്‌ വിദ്യാര്‍ഥികള്‍

തലശ്ശേരി: ലഹരിക്കെതിരെ സ്‌കൂള്‍ മതിലില്‍ ചിത്രം വരഞ്ഞ് വിദ്യാര്‍ഥികള്‍. ഗവ.ബ്രണ്ണൻ ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികളായ നിവേദ്‌ കൃഷ്ണ, ഋതുനന്ദ്‌ എന്നിവരാണ് ചിത്രം വരച്ചത്.

ലഹരിയുടെ ഭവിഷ്യത്തുകള്‍ വിദ്യാര്‍ഥികള്‍ രചനയിലൂടെ തുറന്നുകാട്ടുന്നു. ബ്രണ്ണൻ സ്കൂളിന് മുന്നിലെ മതിലിലാണ് പത്തും ഏഴും ക്ലാസ് വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണയും ഋതുനന്ദും ചിത്രങ്ങള്‍ കോറിയിട്ടത്. സ്കൂളിലെ ചിത്രകലാ അധ്യാപിക ജോളി എം. സുധൻ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.